ADVERTISEMENT

ലണ്ടൻ ∙ യുകെയിലെ ബോൺമൗത്തിൽ രൂപീകരിക്കപ്പെട്ട മലയാളികളുടെ അസോസിയേഷൻ ആയ BMA, കുട്ടികൾക്കായി  "Kids Party " ഈ കഴിഞ്ഞ ശനിയാഴ്ച  നടത്തി. Individual and Team Games വഴി കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും, ആശയവിനിമയ കഴിവുകൾ കൂട്ടുന്നതിനും ഈ ഒത്തുചേരൽ വളരെ പ്രയോജനം ചെയ്തു എന്ന് കുട്ടികളുടെ മാതാപിതാക്കളും മറ്റു BMA മെംബെർഴ്സും അഭിപ്രായപ്പെട്ടു.

bournemouth-malayalee-association-established5

തദവസരത്തിൽ BCP, Ward Councilor, Cllr.Sharon Carr-Brown BMA യുടെ ക്ഷണം സ്വീകരിച്ചു പങ്കെടുക്കുകയും, കുട്ടികൾക്കായി ഒരു Inspiring Talk നൽകുകയും, അവരുടെ മാതാപിതാക്കളുമായി  സൗഹൃദസംഭാഷണം നടത്തുകയും ചെയുതു. കുട്ടികൾക്ക് സമ്മാനങ്ങൾ   വിതരണം ചെയ്യുകയും, വരാനിരിക്കുന്ന Parliamentary Election നെ പറ്റിയും, വോട്ടർ പട്ടികയിൽ പേരുചേർക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചും Cllr.Sharon ബോധവത്കരണം നടത്തി സംസാരിച്ചു.

bournemouth-malayalee-association-established2

മറ്റു മലയാളി അസ്സോസിയേഷനുകളിൽനിന്നു വ്യത്യസ്തമായി, ബോൺമൗത്തിൽ പുതുതായി വന്ന മലയാളികൾക്കും ആദ്യകാല മലയാളികൾക്കും ഒരുപോലെ, പരമാവധി സഹായവും പിന്തുണയും നൽകുകയും,  ഇവിടുത്തെ  പ്രാദേശിക സമൂഹമായി യോജിച്ച് പ്രവ്രത്തിക്കുകയും എന്ന ലക്ഷ്യത്തോടെ  പ്രാദേശിക ഭരണകൂടമായ BCP കൗൺസിലിൻറെ കീഴിലുള്ള CAN (Community Action Network) ൽ ഒരു റജിസ്റെർഡ് അംഗം കൂടെയാണ് പുതുതായി രൂപീകരിക്കപ്പെട്ട BMA എന്ന് അസോസിയേഷന്റെ കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

bournemouth-malayalee-association-established3
bournemouth-malayalee-association-established4
English Summary:

Bournemouth Malayalee Association Established

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com