ADVERTISEMENT

ബേസിങ് സ്റ്റോക്ക്∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ കീഴിലുള്ള സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷൻ ആതിഥേയത്വം വഹിക്കുന്ന ഈ മാസത്തെ നൈറ്റ് വിജിൽ  'എഫാത്താ'  നാളെ  രാത്രി 9 മണിക്ക് ബേസിങ് സ്റ്റോക്ക് സെന്‍റ് ജോസഫ് ദേവാലയത്തിൽ നടക്കും. കേരളത്തിലും വിദേശരാജ്യങ്ങളിലും തപസ്സ് ധ്യാനങ്ങളിലൂടെ അനേകായിരങ്ങൾക്ക് ദൈവസ്നേഹം പകർന്നു നൽകിയ പ്രശസ്ത വചനപ്രഘോഷകനും കോട്ടയം ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിന്‍റെ ഡയറക്ടറുമായിരുന്ന ഫാദർ ജോസഫ് കണ്ടെത്തിപ്പറമ്പിലാണ് ഇത്തവണത്തെ നൈറ്റ് വിജിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത്.

ഓരോ മാസത്തിലെയും മൂന്നാം വെള്ളിയാഴ്ച രാത്രി 9 മുതൽ 12.30 വരെ ക്രമീകരിച്ചിരിക്കുന്ന നൈറ്റ് വിജിൽ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്നത് സെന്‍റ് അഗസ്റ്റിൻസ് പ്രൊപ്പോസ്ഡ് മിഷന്‍റെ ഭാഗമായുള്ള ബേസിങ് സ്റ്റോക്ക് മാസ് സെന്‍ററാണ്. ജപമാല, സ്തുതിപ്പുകൾ, കുമ്പസാരം, വചനപ്രഘോഷണം, മധ്യസ്ഥ പ്രാർഥനകൾ, ദിവ്യ കാരുണ്യ ആരാധന, പരിശുദ്ധ കുർബ്ബാന എന്നിവയും നൈറ്റ് വിജിൽ ശുശ്രൂഷകളുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ദൈവിക കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിനും ദൈവസാന്നിധ്യം അനുഭവിച്ചറിയുന്നതിനുമായി ഈ നൈറ്റ് വിജിൽ ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിന് ബേസിങ് സ്റ്റോക്കിലെയും പരിസരപ്രദേശങ്ങളിലെയും മുഴുവൻ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

പള്ളിയുടെ വിലാസം:

St Joseph’s Catholic Church, Basingstoke, RG22 6TY

തീയതിയും സമയവും:

19/04/2024, 9PM-12.30AM

കൂടുതൽ വിവരങ്ങൾക്ക്:

ജോബി തോമസ്: 07809209406

ഷജില രാജു: 07990076887

English Summary:

Basingstoke Night Vigil tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com