ADVERTISEMENT

ലണ്ടൻ ∙ കേരളത്തിലെ സാംസ്കാരിക രംഗത്തും അക്ഷരലോകത്തും വ്യക്തിമുദ്ര പതിപ്പിച്ച സുനിൽ പി. ഇളയിടവും ദീപ നീശാന്തും മേയ് മാസത്തിൽ യുകെയിലെത്തുന്നു. ലണ്ടനിലും മാഞ്ചസ്റ്ററിലും ഉൾപ്പെടെ ബ്രിട്ടന്‍റെ വിവിധ നഗരങ്ങളിലെ മലയാളികളുമായി സംവദിക്കാനാണ് ഇരുവരും എത്തുന്നത്. ഇടതുപക്ഷ സാംസ്കാരിക സംഘടനയായ കൈരളി യുകെയുടെ നേതൃത്വത്തിലാണ് സംവാദ പരിപാടികൾ സംഘടിപ്പിക്കുന്നത്. മേയ് 14ന് നോർതേൺ അയർലൻഡിലെ ബെൽഫാസ്റ്റ്, 17ന് സൗത്താംപ്റ്റൺ, 18ന് ലണ്ടൻ, 19ന് നോട്ടിങ്ഹാം , 24ന് ന്യൂകാസിൽ, 25ന് മാഞ്ചസ്റ്റർ എന്നിവടങ്ങളിലാണ് പരിപാടികൾ. അയർലൻഡിൽ ക്രാന്തി എന്ന സംഘടന സംഘടിപ്പിക്കുന്ന മേയ് ദിന പരിപാടിയിലും സുനിൽ പി.ഇളയിടം സംബന്ധിക്കും.

English Summary:

Sunil P. Ilayidom and Deepa Nisanth Arrive in UK to Interact with Malayalis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com