ADVERTISEMENT

ബെഡ്ഫോർഡ് ∙ ബെഡ്‌ഫോർഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനയായ 'ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ-വിഷു ആഘോഷത്തിനു ഏപ്രിൽ 27 ശനിയാഴ്ച ബെഡ്ഫോർഡ് കെംപ്സ്റ്റണിലെ 'അഡിസൺ സെൻറർ' വേദിയാവും. പുണ്യ ദിനങ്ങളുടെ സംയുക്ത ആഘോഷത്തിൽ സംഗീത സംവിധായകനും, ഗായകനുമായ പീറ്റർ ചേരാനല്ലൂർ മുഖ്യാതിഥിയായി പങ്കുചേരും. ബെഡ്ഫോർഡ് കെംപ്‌സ്റ്റൻ എംപി മുഹമ്മദ് യാസിൻ, ബെഡ്ഫോർഡ് ബോറോ കൗൺസിലേഴ്‌സ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജൻ പ്രസിഡന്റ് ജെയ്‌സൺ ചാക്കോച്ചൻ തുടങ്ങിയവർ അതിഥികളായി പങ്കുചേരും.

ഗായകരായ അനീഷും, ടെസ്സയും ചേർന്നൊരുക്കുന്ന 'ബോളിവുഡ്ഡ് ഗാനമേള', യുകെയിലെ നൃത്ത സദസ്സുകളിൽ ഏറെ ശ്രദ്ധേയരായ 'ടീം ജതി' ഒരുക്കുന്ന 'ഡാൻസ് ഫെസ്റ്റ്', കലാപരിപാടികൾ, ഡി ജെ അടക്കം മുപ്പതോളം 'കലാ വിഭവങ്ങൾ' ആഘോഷ സദസ്സിനായി ഒരുങ്ങുന്നതായി പ്രസിഡന്റ് ജോമോൻ മാമ്മൂട്ടിൽ, സെക്രട്ടറി ആന്റോ ബാബു എന്നിവർ അറിയിച്ചു.

ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ-വിഷു  ആഘോഷം ഏപ്രിൽ 27 ന്.
ബെഡ്ഫോർഡ് മാസ്റ്റൺ കേരള അസോസിയേഷൻ' ഒരുക്കുന്ന ഈസ്റ്റർ-വിഷു ആഘോഷം ഏപ്രിൽ 27 ന്.

ബിഎംകെഎ കിച്ചൻ തയാറാക്കുന്ന, സ്വാദിഷ്‌ടവുമായ 'അപ്‌നാ ഖാന' ഈസ്റ്റർ-വിഷു ആഘോഷത്തിൽ വിളമ്പുന്നുവെന്നസവിശേഷത ബെഡ്ഫോർഡ് മാസ്റ്റൺ അസോസിയേഷനെ വ്യത്യസ്തമാക്കുന്നു.ബെഡ്ഫോർഡ് കെംപ്സ്റ്റണിലെ അഡിസൺ സെൻററിൽ  ഉച്ചകഴിഞ്ഞു നാലു മണിക്കാരംഭിച്ച് രാത്രി പതിനൊന്നുമണിവരെ നീണ്ടു നിൽക്കുന്ന ആഘോഷരാവിൽ ഡിജെ അടക്കം ആകർഷകങ്ങളായ നിരവധി ഇനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
VENUE: ADDISON CENTRE,KEMPSTON, BEDFORD MK42 8PN

English Summary:

BMKA Easter Vishu Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com