ADVERTISEMENT

ലണ്ടൻ∙ ലണ്ടൻ സ്പോർട്സ് ലീഗിലെ ആദ്യ മത്സരത്തിൽ വാറ്റ്‌ഫോർഡ് വാരിയേഴ്സ് മികച്ച വിജയം നേടി.  ലണ്ടൻ സ്പോർട്സ് ക്ലബ്ബിനെ 4 വിക്കറ്റിന് തോൽപ്പിച്ചാണ് വാറ്റ്‌ഫോർഡ് ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്. 5 വിക്കറ്റ് നേട്ടവുമായി പേസ് ബൗളർ ലിബിൻ അലക്സാണ്ടർ കളിയിലെ താരമായി തിളങ്ങി. മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ച വൈശാഖ് ശ്രീകണ്ഠനും ഈ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. കേരളത്തിൽ നിന്നും യുകെയിലേക്ക് ജോലിയുമായി ബന്ധപ്പെട്ട് എത്തിയ മലയാളി യുവാക്കൾ ചേർന്ന് രൂപീകരിച്ച ക്ലബാണ് വാറ്റ്‌ഫോർഡ് വാരിയേഴ്സ്. 

English Summary:

Watford Warriors Cricket Club Wins London Sports League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com