ADVERTISEMENT

ലണ്ടൻ ∙ ഇന്ത്യൻ ഓവർസീസ് കേരള ഘടകം നേതാക്കൾ പുതിയതായി നിയമിക്കപ്പെട്ട മാർത്തോമാ സഭയുടെ യു.കെ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭദ്രാസനങ്ങളുടെ അധിപൻ  ഡോ. ജോസഫ് മാർ ഇവാനിയോസിന് സ്വീകരണം നൽകി. ലണ്ടനിൽ വച്ചായിരുന്നു കൂടികാഴ്‌ച്ച. സംഘടനയുടെ യുകെ ഔദ്യോഗിക വക്താവ് അജിത് മുത്തയിൽ, ഇലക്ഷൻ കമ്മറ്റി കൺവീനർ സാം ജോസഫ്, വനിതാ വിഭാഗം ജെനിഫർ ജോയ്, പ്രവീൺ കുര്യൻ ജോർജ് എന്നിവർ കൂടിക്കാഴ്‌ച്ചയിൽ പങ്കെടുത്തു. കൂടികാഴ്‌ച്ചയിൽ യുകെയിൽ സഭക്ക് നൽകുന്ന പിന്തുണയും നിലവിൽ ഇന്ത്യയിൽ നടക്കുന്ന തിരഞ്ഞെടുപ്പും ചർച്ചയായി.

English Summary:

Mar Evanios was Welcomed by the IOC Kerala Component in London

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com