ADVERTISEMENT

സ്റ്റോക്ക് ഓൺ ട്രെന്റ് ∙ നവ നേതൃത്വനിരയുമായി സ്റ്റഫോർഡ്ഷയർ മലയാളി അസോസിയേഷൻ (എസ്എംഎ) ഇരുപതാം വർഷത്തിലേക്ക്. യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ വർഷങ്ങളായി യുകെയിലെ വിവിധ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വളരെയധികം സംഭാവനകൾ നൽകിയിട്ടുള്ള സംഘടനയാണ്.

എസ്എംഎയുടെ ഈസ്റ്റർ വിഷു ആഘോഷങ്ങളും ഈ വർഷത്തെ വാർഷിക ജനറൽ ബോഡിയും ടൺസ്റ്റാൾ കോ-ഓപ് അക്കാഡമി ഓഡിറ്റോറിയത്തിൽവച്ച് നടന്നു. എസ്എംഎയുടെ കലാപ്രിതിഭകൾ അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പ്രശസ്ത പിന്നണി ഗായകർ ഡെൽസി നൈനാനും വില്യം ഐസക്കും ശ്രുതിമധുരമായ സംഗീത വിരുന്ന് കാഴ്ചവെച്ചു. തുടർന്ന് നടന്ന വാർഷിക പൊതുയോഗത്തിൽവെച്ച് 2024 - 25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്: എബിൻ ബേബി
സെക്രട്ടറി :ജിജോ ജോസഫ്
ട്രഷറർ:  ആന്റണി സെബാസ്റ്റ്യൻ
വൈസ് പ്രസിഡൻറ്:  ജെ. ജേക്കബ്,  ജയ വിബിൻ
ജോയിൻറ് സെക്രട്ടറി: സെബാസ്റ്റ്യൻ ജോർജ്, മഞ്ജു അനീഷ്
പിആർഒ:  സിബി ജോസ് , ഐനിമോൾ സാജു
എക്സ് ഓഫീസ് കോ:  റോയ് ഫ്രാൻസിസ്, ബേസിൽ ജോയ്
സ്പോർട്സ് കോഡിനേറ്റർ: സജി ജോർജ് മുളക്കൽ , ജെ ജേക്കബ് , ജോസ് ജോൺ
ആർട്സ് കോർഡിനേറ്റർ: രാജലക്ഷ്മി രാജൻ, ജയ വിബിൻ
എക്സിക്യൂട്ടീവ് കമ്മിറ്റി. മെംബേർസ് : അനൂപ് പി ജേക്കബ് , ജോബി ജോസഫ് , സ്നേഹ റോയ്സൺ

(വാർത്ത ∙ സിബി ജോസ്)

English Summary:

New leadership for Staffordshire Malayali Association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com