ADVERTISEMENT

ലണ്ടൻ/എക്‌സീറ്റർ ∙ വരണ്ട കാലാവസ്ഥയില്‍ വാരാന്ത്യം ആസ്വദിച്ചതിന് പിന്നാലെ യുകെയിലേക്ക് ഇന്നു മുതൽ മഴയുടെ വരവ് ഉണ്ടാകുമെന്ന്‌ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതല്‍ രാജ്യത്ത് മഴയുടെ ആരംഭമാകുമെന്നാണ്  കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. പത്ത് ദിവസത്തേക്ക് യുകെയിലെ മിക്കയിടങ്ങളിലും മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ലണ്ടന്‍, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ മഴ പെയ്യും. അതേസമയം വെയില്‍സിലെയും നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെയും പ്രാദേശങ്ങളിൽ കഴിഞ്ഞ ദിവസം മഴ പെയ്തിരുന്നു. ആഴ്ചയുടെ ആരംഭത്തില്‍ യുകെയിലെ ശരാശരി താപനില 9 മുതല്‍ 12 ഡിഗ്രി വരെയാകും. അതേസമയം കാറ്റ് മൂലം തണുപ്പ് കൂടുതലായി അനുഭവപ്പെടും. 

ഇതിനിടെ നോര്‍ത്ത് വെയില്‍സിലും സ്കോട്‌ലൻഡിലും രാത്രികളില്‍ -2 സെല്‍ഷ്യസ് വരെ താപനില താഴും. അതേസമയം അടുത്ത ആഴ്ചയോടെ താപനില കൂടുതല്‍ സുഖകരമായ അവസ്ഥയിലേക്ക് മാറും. ഏകദേശം മേയ് 4 ആകുമ്പോൾ ലണ്ടനില്‍ താപനില 17 സെല്‍ഷ്യസിലേക്ക് ഉയരുമെന്നാണ് കരുതുന്നത്. വര്‍ഷത്തിലെ ഈ സമയത്തേക്കാള്‍ ശരാശരി 1 ഡിഗ്രി സെല്‍ഷ്യസ് താപനില കൂടുതലാകുമെന്നാണ് മെറ്റ് ഓഫിസ് സൂചിപ്പിക്കുന്നത്. മേയ് ആദ്യം സൗത്ത് മേഖലയില്‍ ശരാശരി നിലയില്‍ മഴ പെയ്യുമെന്നാണ് മെറ്റ് ഓഫിസ് പ്രവചനം. നോര്‍ത്ത് മേഖലയില്‍ പതിവിലും കുറഞ്ഞ തോതിലായിരിക്കും മഴ.

English Summary:

Weather Forecast : Rain is expected across the UK for the next 10 days from today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com