ADVERTISEMENT

ബര്‍ലിന്‍ ∙ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനാലാമത് ബീനിയല്‍ ഗ്ലോബൽ കോണ്‍ഫറന്‍സ് 2024 ഓഗസ്റ്റ് 2 മുതല്‍ 5 വരെ തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഹോട്ടലില്‍ നടക്കും. ഡബ്ല്യുഎംസി ഇന്ത്യ റീജിയനാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

1995 ജൂലൈ 3ന് അമേരിക്കയിലാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്ഥാപിതമായത്. ഡബ്ല്യു.എം.സിയുടെ ആദ്യ കണ്‍വെന്‍ഷന്‍ ന്യൂജേഴ്സിയില്‍ നടന്നു. തുടര്‍ന്നുള്ള ദ്വിവത്സര സമ്മേളനങ്ങള്‍ 1998 ജനുവരിയില്‍ കൊച്ചി, 2000~ല്‍ ഡാളസ്, ടെക്സസ് (യു.എസ്.എ), 2002 ല്‍ ഡിങ്ഡെന്‍ (Dingden) ജര്‍മ്മനി, 2004ല്‍ബഹ്റൈന്‍, 2006~ല്‍ കൊച്ചി, 2008~ല്‍ സിംഗപ്പൂര്‍, 2010 ല്‍ ദോഹ, (ഖത്തര്‍), 2012~ല്‍ ഡാളസ്(ടെക്സസ്), 2014~ല്‍ കുമരകം (കോട്ടയം), 2016~ല്‍ കൊളംബോ (ശ്രീലങ്ക), 2018~ല്‍ ബോണ്‍ (ജര്‍മ്മനി), 2022~ല്‍ ബഹ്റൈന്‍ എന്നിവിടങ്ങളിലാണ് ഗ്ലോബൽ സമ്മേളങ്ങള്‍ നടന്നത്.

തിരുവനന്തപുരത്ത് നടക്കുന്ന 14–ാമത് ഗ്ലോബൽ സമ്മേളനത്തില്‍ സജീവമായി പങ്കെടുത്ത് വിജയിപ്പിയ്ക്കാന്‍ ഡബ്ല്യുഎംസി ഭാരവാഹികളേയും, അംഗങ്ങളേയും, അഭ്യുദയകാംക്ഷികളേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി ഗ്ലോബൽ ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പിള്ളി (അമേരിക്ക) അറിയിച്ചു.

താമസത്തിനും മറ്റു സൗകര്യങ്ങള്‍ക്കുമുള്ള ഹോട്ടല്‍ ബുക്കിംഗ് വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
https://www.hyatt.com/enUS/groupbooking/TRVRT/GTHRB

കൂടുതൽ വിവരങ്ങൾക്ക്:
Meedu M : +91 4712581234
Email : meedu.muralidharan@hyatt.com
Email: wmcconference2024@gmail.com

English Summary:

World Malayalee Council Global Conference 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com