ADVERTISEMENT

ലണ്ടൻ ∙ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ ലെസ്റ്ററിൽ മലയാളി ഫുട്ബോൾ ടീം മിഡ്‌ലാൻഡ് ഫോക്‌സ് എഫ്‌സി രൂപികരിച്ചു. ക്ലബിന്റെ ജഴ്സി പ്രകാശനം ലെസ്റ്ററിലെ സെന്റ് ക്രിസ്പിൻ ഹാളിൽ നടന്നു. ലെസ്റ്റർ കേരളാ കമ്മ്യുണിറ്റി പ്രസിഡന്റ് ജോർജ്ജ് എടത്വ, സാമൂഹ്യപ്രവർത്തകൻ അജയ് പെരുമ്പലത്ത് എന്നിവർ ചേർന്ന് ടീം സ്പോൺസർ ഫോക്കസ് ഇൻഷുറൻസ് എംഡി ഷിജോ ജോസഫിന് ജഴ്സി നൽകികൊണ്ട് പ്രകാശനം ചെയ്തു. ജോർജ്ജ് എടത്വ, ടീം മാനേജർ പ്രിയദർശൻ  ഷിജോ ജോസഫ്, മോനി ഷിജോ എന്നിവർ സംസാരിച്ചു. എൽകെസി മുൻ പ്രസിഡന്റ് ജോസ് തോമസ്, മുൻ സെക്രട്ടറി അജീഷ് കൃഷ്ണൻ, കലാസാംസ്കാരിക പ്രവർത്തകൻ അനീഷ് ജോൺ തുടങ്ങിയവർ ചടങ്ങിന് സാക്ഷികളായി.

football-team-formed-in-leicester2
football-team-formed-in-leicester3

ടീം അംഗങ്ങൾ: പ്രിയൻ (മാനേജർ), അജിത് (ക്യാപ്റ്റൻ), യാസിൻ (വൈസ് ക്യാപ്റ്റൻ), ആനന്ദ്, വിഷ്ണു, അശ്വിൻ, അതുൽ, എബിൻ, ഫെയ്ത്, ജിനോ, ജോണി, ആനന്ദ്‌, ലിബിൻ, നിമൽ, സച്ചിൻ, ഷാമുറ 

(വാർത്ത ∙ ജോർജ് എടത്വ)

English Summary:

Football Team Formed in Leicester

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com