ADVERTISEMENT

അബുദാബി ∙ യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന യുക്രെയ്നിലേക്ക് യുഎഇ 50 ആംബുലൻസുകൾ അയച്ചു. ആരോഗ്യ സംരക്ഷണ മേഖലയെ പിന്തുണച്ച്, ജനങ്ങൾക്ക് മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്. 

23 മെഡിക്കൽ, എമർജൻസി, സുരക്ഷാ ഉപകരണങ്ങൾ സജ്ജീകരിച്ച ആംബുലൻസുകളാണ് അയച്ചതെന്ന് യുക്രെയ്നിലെ യുഎഇ സ്ഥാനപതി സാലിം അഹ്മദ് അൽ കാബി പറഞ്ഞു. ദുരിതബാധിതർക്ക് അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചത് ഉൾപ്പെടെ യുഎഇ 10 കോടി ഡോളർ സംഭാവന ചെയ്തിരുന്നു. ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ  ഉൾപ്പെടെ 12 വിമാനങ്ങളിലായി 714 ടൺ ദുരിതാശ്വാസ വസ്തുക്കളും എത്തിച്ചിരുന്നു.

English Summary: UAE sends 50 ambulances to Ukraine.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com