ADVERTISEMENT

ഷാർജ ∙ സ്വന്തം ജന്മദിനത്തിൽ തന്റെ ആദ്യ കവിതാ സമാഹാരത്തിന്റെ പ്രകാശനത്തിനൊരുങ്ങി പതിനഞ്ചു വയസ്സുകാരി. ഷാർജ ഇന്ത്യൻ സ്കൂളിലെ  പത്താം ക്ലാസ് വിദ്യാർഥിനി അനാമിക പ്രവീണിനാണ് ഈ അപൂർവാവസരം ലഭിച്ചത്. അനാമിക എഴുതിയ മുപ്പതോളം ഇംഗ്ലീഷ് കവിതകളുടെ സമാഹാരമായ `സോറോ ആൻഡ് ഗ്ളീ` എന്ന കവിതാ സമാഹാരം ജന്മദിനം കൂടിയായ ഈ മാസം അഞ്ചിന് (ഞായർ) ഉച്ചയ്ക്ക് 12.30 നു ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ഹാൾ നമ്പർ 7 ലുള്ള റൈറ്റേഴ്‌സ് ഫോറത്തിൽ സാഹിത്യകാരൻ ജേക്കബ് ജോർജ്  പ്രകാശനം ചെയ്യും. 

മാക്ബത്ത് പബ്ലിക്കേഷൻസാണ് പ്രസാധകർ. ഏകാന്തതയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വളരെ വ്യത്യസ്തമായ കാഴ്ചപ്പാടോടെയുള്ള കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ജീവിത നിമിഷങ്ങൾ, വിഷാദം, ആനന്ദം, ജീവിക്കാനുള്ള തീവ്രമായ ആഗ്രഹം തുടങ്ങിയ പ്രമേയങ്ങളും മേഘങ്ങളും ആകാശവും സൂര്യാസ്തമയവുമെല്ലാം അനാമികയുടെ കവിതകളിൽ നിറഞ്ഞു നിൽക്കുന്നു. നല്ലൊരു നർത്തകിയും ചിത്രകാരിയും കൂടിയായ കവയിത്രി തന്നെയാണ് പുസ്തകത്തിന്റെ കവർ ചിത്രം വരച്ചിരിക്കുന്നത്. പുസ്തകത്തിൽ നിന്ന് കിട്ടുന്ന വരുമാനം പൂർണമായും നിർധനർക്ക്  നൽകാനാണ് അനാമികയുടെ തീരുമാനം. കോട്ടയം സ്വദേശി പ്രവീൺ കൃഷ്ണയുടെയും സൗമ്യ പ്രവീണിന്റേയും മകളാണ് അനാമിക. സഹോദരി മാളവിക പ്രവീൺ. അമ്മ സൗമ്യയും എഴുത്തുകാരിയാണ്. സൗമ്യയുടെ കൈരളി ബുക്സ്  പ്രസാധകരായ രണ്ടാമത്തെ പുസ്തകം അരളിപ്പൂക്കളിലാടും കാറ്റ് (ഓർമ്മക്കുറിപ്പുകൾ )10 ന് വൈകി‌ട്ട്  5ന് പ്രകാശനം ചെയ്യും.

anamika1
English Summary:

sorrow and Glee will be released on sunday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com