ADVERTISEMENT

മസ്‌കത്ത്∙ ഒമാനില്‍ ഈ വര്‍ഷത്തെ  ചെറിയ പെരുന്നാള്‍ ഏപ്രില്‍ 10ന് ആവാന്‍ സാധ്യതയെന്ന് ഒമാന്‍ ഗോള നിരീക്ഷണ സമിതി തലവന്‍ അബ്ദുല്‍ വഹബ് അല്‍ ബുസൈദി പറഞ്ഞു. ഏപ്രില്‍ ഒമ്പതിന് നഗ്‌നനേത്രങ്ങള്‍ കൊണ്ടുപോലും ചന്ദ്രക്കല കാണാന്‍ സാധിക്കും. സൂര്യാസ്തമയത്തിന് ശേഷം അമ്പതു മിനുട്ടുവരെ ചന്ദ്ര പിറവി ദര്‍ശിക്കാനാകുമെന്നും അബ്ദുല്‍ വഹബ് അല്‍ ബുസൈദി പറഞ്ഞു. 

അയല്‍ രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടെ മറ്റു ഇസ്‌ലാമിക രാഷ്ട്രങ്ങളിലും സമാന സ്ഥിതിയായിരിക്കും. അതേസമയം, റമസാന്‍ 29ന് ഒമാനില്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിന് വിവിധ ഭാഗങ്ങളില്‍ എല്ലാവിധ സംവിധാനങ്ങളും ഒരുക്കും. മാസപ്പിറ കണ്ടാല്‍ മാത്രം ഔഖാഫ്, മതകാര്യ മന്ത്രാലയം ചെറിയ പെരുന്നാള്‍ പ്രഖ്യാപിക്കുകയാണ് ചെയ്യുക.

English Summary:

Oman's Eid al-Fitr celebration is expected to begin on April 10.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com