ADVERTISEMENT

ദുബായ് ∙ ദുബായിൽ ജനങ്ങൾ താമസിക്കുന്ന കെട്ടിടത്തിന്റെ ഒരു വശത്തേക്ക് ചരിഞ്ഞതിനെ തുടർന്ന് മലയാളികളടക്കമുള്ള താമസക്കാരെ ഒഴിപ്പിച്ചു. ആർക്കും പരുക്കോ നാശനഷ്ടമോ റിപ്പോർ‌ട്ട് ചെയ്തിട്ടില്ല. ഇന്നലെ(വെള്ളി) രാത്രി 10 മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന് ചെറിയ ഇളക്കമാണ് അനുഭവപ്പെട്ടതെന്ന് താമസക്കാർ പറഞ്ഞു.  

ഖിസൈസ് മുഹൈസ്‌ന നാലിൽ മദീന മാളിന് സമീപമുള്ള പത്തുനില കെട്ടിടമായിരുന്നു ഒരുവശം മണ്ണിനടിയിലേക്കു താഴ്ന്നുപോയത്. 108 അപാർട്മെന്റുകളാണ് ഇവിടെയുള്ളത്. ഒട്ടേറെ മലയാളികൾ താമസിക്കുന്ന കെട്ടിടമാണിത്. ഉടൻ സ്ഥലത്തെത്തിയ ദുബായ് പൊലീസും രക്ഷാസംഘവും താമസക്കാരെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു സുരക്ഷിത സ്ഥലത്തേക്കു മാറ്റി. അപകടങ്ങളൊന്നും റിപ്പോർ‌ട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് അധികൃതർ സ്ഥലത്തെത്തി പരിശോധിക്കുന്നു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയുടെ അനന്തര ഫലമാണിതെന്നാണ് കരുതുന്നത്. കൂടുതൽ വിവരങ്ങൾ ഇന്ന് (ശനി) മാത്രമേ ലഭ്യമാകുകയുള്ളൂ.

English Summary:

UAE Rain : The foundation of the building was shaken in Dubai – Residents including Malayalis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com