ADVERTISEMENT

ജിദ്ദ ∙  നാല് വർഷത്തോളം ജിദ്ദയിൽ കുടുങ്ങിയ ഉത്തർപ്രദേശ് ഒടുവിൽ നാട്ടിലേക്ക് മടങ്ങി. തബുക്കിലെ ഒരു കോൺടാക്റ്റിങ് കമ്പനിയിൽ തൊഴിൽ വീസയിലെത്തിയ സൂരജാണ് നിയമകുരുക്കിൽപ്പെട്ട് ജിദ്ദയിൽ കുടുങ്ങിയത്. തബുക്കിലെ ഒരു കോൺടാക്റ്റിങ് കമ്പനിയിൽ തൊഴിൽ വീസയിലാണ് സൂരജ് എത്തിയത്. എന്നാൽ കമ്പനി സൂരജിനെ അറിയ്ക്കാതെ ഫൈനൽ എക്സിറ്റ് അടിച്ചു. താമസരേഖയും ഇൻഷുറൻസും മറ്റ് ആനുകൂല്യങ്ങളും നൽകാതെയാണ് സൂരജിനെ ജോലി ചെയ്യിച്ചിരുന്നത്.

ഫൈനൽ എക്സിറ്റ് ലഭിക്കാതെ വന്നതോടെ സൂരജ് ഇന്ത്യൻ കോൺസുലേറ്റിനെ സമീപിച്ചെങ്കിലും കാര്യങ്ങൾ നടന്നില്ല. തുടർന്ന്  തർഹീൽ, ലേബർ കോടതി എന്നിവിടങ്ങളിൽ നിയമപരമായ പോരാട്ടം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ, കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ (സി.സി.ഡബ്ല്യു.എ) അംഗം ഉണ്ണി മുണ്ടുപറമ്പിലിന്‍റെ ഇടപെടലിലൂടെ ലേബർ കോടതി സൂരജിന്‍റെ കേസ് ഏറ്റെടുത്തു. തുടർന്ന് നടപടികളിലൂടെ ഫൈനൽ എക്സിറ്റ് ലഭിച്ചു.  സുഹൃത്തുക്കളുടെ സഹായത്തോടെ ഫൈൻ അടച്ച ശേഷമാണ് ഫൈനൽ എക്സിറ്റ് ലഭിച്ചത്. താമസത്തിനും ഭക്ഷണത്തിനും സഹായിച്ച നൗഫലിനും നാട്ടിലേക്ക് തിരിച്ചു പോകാൻ സഹായിച്ച ഉണ്ണിക്കും സൂരജ് നന്ദി പറഞ്ഞു. ദമാം വഴി സൂരജ് ലഖ്നൗവിലേക്ക് മടങ്ങി.

English Summary:

Suraj Prasad, a Native of Uttar Pradesh, who was Helpless as he Could not go Home, Reached Home with the Help of Expatriates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com