മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് 9–ാം ഇടവക വാർഷികാഘോഷം
Mail This Article
കുവൈത്ത് സിറ്റി ∙ മലങ്കര ഇവാഞ്ചലിക്കൽ ചർച്ച് കുവൈത്ത് 9–ാം ഇടവക വാർഷികം ആഘോഷിച്ചു. വികാരി ഫാ. പ്രജീഷ് അദ്ധ്യക്ഷത വഹിച്ചു. പൊതു സമ്മേളനം കേരള ക്യാംപസ് ക്രൂസേഡ് പ്രവർത്തക സിസ്റ്റർ ഷാലി ജെയിംസ് കൊച്ചമ്മ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മൃദുൻ ജോർജ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
തുടർന്ന് ഇടവകയുടെ വിവിധ സംഘടനകളുടെ പ്രതിനിധികളായ ലേഡീസ് സെക്രെട്ടറി ഷിജി ഡേവിസ്, യൂത്ത് സെക്രട്ടറി സോനറ്റ് ജസ്റ്റിൻ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ ജേക്കബ് ഷാജി എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ ഇടവക അംഗങ്ങളായ രേണുക, ജോളി, ബിന്ദു എന്നിവർ അവതരിപ്പിച്ചു. ഇടവകയുടെ യൂത്ത് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഒനേസിമൊസ് എന്ന നാടകം അവതരിപ്പിച്ചു. വാർഷികത്തിന് രാഗിൽ, ജോൺസൻ മാത്യു, ഡെയ്സി, ടെൻസി, ജെസ്വിൻ,റെൽറ്റി, ജോസ്, ജിജി, നന്ദു, ജെമിനി, ജിതിൻ, മേഴ്‌സി എന്നിവർ നേതൃത്വം നൽകി.