ഉമ്മൻ ചാണ്ടി അനുസ്മരണം ഇന്ന് വൈകിട്ട് ന്യൂജഴ്സിയിൽ
Mail This Article
ന്യൂജഴ്‌സി∙ അന്തരിച്ച മുൻ മുഖ്യമന്ത്രിഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി ന്യൂ ജേഴ്സിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം ന്യൂജഴ്‌സിയിലെ ബർഗ്ഗൻ ഫീൽഡിൽ ഇന്ത്യൻ ഓവർസ്സീസ് കോൺഗ്രസ് ന്യൂജഴ്‌സി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണ യോഗം സംഘടിപ്പിക്കുന്നത്.
ന്യൂജഴ്‌സി ചാപ്റ്റർ പ്രസിഡന്റ് ബിജു തോമസ് അധ്യക്ഷനായിരിക്കുന്ന ചടങ്ങിൽ ഇന്ത്യൻ ഓവർസ്സീസ് കോൺഗ്രസ് യു എസ് എയുടേയും കേരള ചാപ്റ്ററിന്റേയും നേതാക്കളെ കൂടാതെ വിവിധ സംഘടനകളിൽ നിന്നും സമൂഹത്തിലെ നാനാതുറകളിൽ നിന്നുമുള്ള അനേകം ആളുകൾ പങ്കെടുക്കുമെന്ന് സംഘാടക സമിതിക്ക് വേണ്ടി രാജീവ് മോഹൻ, ജിനേഷ് തമ്പി, ജോസഫ് ഇടിക്കുള, ജോഫി മാത്യു, എൽദോ പോൾ തുടങ്ങിയവർ അറിയിച്ചു.
Read also: മൂന്ന് മക്കളെ വെടിവച്ച് കൊന്ന് അമ്മ ജീവനൊടുക്കി; ക്രൂരകൃത്യത്തിൽ ഞെട്ടി ഒക്‌ലഹോമ
കൂടുതൽ വിവരങ്ങൾക്ക് : ബിജു തോമസ് - 201 -723 -7664, രാജീവ് മോഹൻ - 848 - 256 - 3381, ജോസഫ് ഇടിക്കുള- 201 - 421 - 5303, ജോഫി മാത്യു - 973 - 723 - 3575.
English Summary: Oommen Chandy memorial in New Jersey this evening