ADVERTISEMENT

നാഷ്‌വില്ലെ (ടെനിസി) ∙ ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ ലിൻ ഹണ്ട്‌ലി (47) വിടവാങ്ങി. ടെനിസിയിലെ നാഷ്‌വില്ലെയിലെ വീട്ടിൽ മരിച്ച നിലയില്‍ ഗായികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണകാരണം അറിവായിട്ടില്ലെന്ന് ഗായികയുടെ പ്രതിനിധി അറിയിച്ചു. 

 കലിഫോർണിയയിലെ സാക്രമെന്‍റോയ്ക്ക് സമീപം ജനിച്ച മാൻഡിസ പള്ളിയിലെ ഗായക സംഘത്തിലൂടെയാണ് സംഗീത ലോകത്തിലേക്ക് ചുവട്​വച്ചത്. 2006-ൽ 'അമേരിക്കൻ ഐഡൽ' എന്ന പരിപാടിയിൽ ഒൻപതാം സ്ഥാനത്തെത്തിയതോടെ പ്രശസ്തിയുടെ പടവുകൾ കയറിയ ഗായിക . 2007– ൽ 'ട്രൂ ബ്യൂട്ടി' എന്ന പേരിൽ തന്‍റെ ആദ്യ ആൽബം പുറത്തിറക്കി. ആ വർഷം മികച്ച പോപ്പ്, സമകാലിക സുവിശേഷ ആൽബത്തിനുള്ള ഗ്രാമി നോമിനേഷൻ ലഭിച്ചു. 2022-ൽ 'ഔട്ട് ഓഫ് ദ ഡാർക്ക് : മൈ ജേർണി ത്രൂ ദി ഷാഡോസ് ടു ഫൈൻഡ് ഗോഡ്സ് ജോയ്' എന്ന തലക്കെട്ടിൽ  ഓർമ്മക്കുറിപ്പ് പുറത്തിറക്കിക്കൊണ്ട് മാൻഡിസ തന്‍റെ വിഷാദരോഗത്തെ കുറിച്ച് തുറന്നു സംസാരിച്ചു. 

English Summary:

Grammy winner Mandisa dies at 47 - 'American Idol' alum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com