ADVERTISEMENT

അരിസോന ∙  ഫീനിക്സിൽ ഏപ്രിൽ 20ന് നടന്ന വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. അരിസോന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് പഠിച്ചിരുന്ന തെലങ്കാനയിൽ നിന്നുള്ള മുക്ക നിവേശിൻ, ഗൗതം പാഴ്‌സി എന്നീ 19 വയസ്സുകാരായ വിദ്യാർഥികളാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന  കിയ കാറിൽ ഫോർഡ് ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്.

കാറിന്‍റെയും ട്രക്കിന്‍റെയും ഡ്രൈവർമാർ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മടങ്ങുകയായിരുന്നു. അപകട കാരണം കണ്ടെത്താനുള്ള പരിശോധന നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

English Summary:

2 Indian Students Killed in Traffic Collision in US' Arizona

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com