ADVERTISEMENT

ടെനിസി ∙ വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെ  രഹസ്യമായി തോക്കുകൾ കൈവശം വയ്ക്കാൻ അധ്യാപകരെ അനുവദിക്കുന്ന ബിൽ ടെനിസി നിയമസഭ പാസാക്കി. 28നെതിരെ 68 വോട്ടുകൾക്കാണ് ബിൽ പാസായത്. ഇതിനായി അധ്യാപകർ 40 മണിക്കൂർ പരിശീലനം നേടണം. തോക്ക് കൈവശം വയ്ക്കാൻ പെർമിറ്റ് ഉണ്ടായിരിക്കണം. അധ്യാപകരുടെ മാനസികാരോഗ്യവും പരിശോധിക്കും.

വിദ്യാലയങ്ങൾക്ക് നേരെ നടക്കുന്ന അക്രമണം തടയുകയും വിദ്യാർഥികളെയും ജീവനക്കാരെയും കൊലയാളികളിൽ നിന്ന് സംരക്ഷിക്കുന്നതിന് പരിശീലനം നൽകുകുകയും ചെയ്യുകയെന്നതാണ് നിയമനിർമാണത്തിന് പിന്നിലെ ലക്ഷ്യം.

English Summary:

Allowing Teachers to Carry Guns in Schools: Tennessee Passes Bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com