ADVERTISEMENT

നാഷ്‌വിൽ ∙ കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 24 USA സീ 2 സ്കൈ (Sea2sky) പ്രോഗ്രാമുമായി കൈകോർത്തു കൊണ്ട് നാഷ്‌വിൽ ബെൽവ്യൂവിലുള്ള കമ്മ്യൂണിറ്റി ഗാർഡനായ ബെൽ ഗാർഡനിൽ ലോകഭൗമദിനം (Earth Day) ആഘോഷിച്ചു. കുട്ടികളും മുതിർന്നവരുമായ് ഇരുപതിലധികം വരുന്ന വൊളന്റിയർമാർ ചെടികളും വൃക്ഷങ്ങളും നട്ടു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം പുതിയ തലമുറയ്ക്ക് പകർന്നുകൊടുക്കുന്നതിൽ ലോകഭൗമദിനം നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ലോകഭൗമദിനത്തിന്റെ പ്രസക്തി, പരിസ്ഥിതി സംരക്ഷണം, മരം ഒരു വരം തുടങ്ങിയവയൊക്കെ കുട്ടികൾക്ക് മനസിലാക്കി കൊടുക്കുവാനുള്ള ഒരു അവസരം എന്ന നിലയിൽ ഇത് വളരെയേറെ പ്രയോജനപ്രദമായിരുന്നു. ദേശീയ തലത്തിൽ വിശേഷപ്പെട്ട ബഹുമതിയായ Presidential Volunteer Service Award ലഭിക്കുന്നതിനുള്ള സേവനസമയം ഇതിൽ പങ്കെടുത്ത എല്ലാപേർക്കും കാൻ നൽകും.

kerala-association-of-nashville-youth-forum-celebrated-world-earth-day

ഏപ്രിൽ 22ന് ആയിരുന്നു ലോകഭൗമദിനം. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ജനങ്ങളിൽ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രിൽ 22ന് അമേരിക്കയിലാണ്‌ ആദ്യത്തെ ഭൗമദിനം ആചരിച്ചത്‌.

കാൻ യൂത്ത് കമ്മിറ്റി ചെയർ ഷാഹിന കോഴിശേരി ലോകഭൗമദിന ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. കാൻ പ്രസിഡന്റ് ഷിബു പിള്ള, വൈസ് പ്രസിഡന്റ് ശങ്കർ മന, മുൻ പ്രസിഡന്റ് അശോകൻ വട്ടക്കാട്ടിൽ, ഔട്ട് റീച്ച് കമ്മിറ്റി ചെയർ മനോജ് രാജൻ, വുമെൻ കമ്മിറ്റി ചെയർ സുമ ശിവപ്രസാദ് എന്നിവർ വൊളന്റിയർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. യൂത്ത് ഫോറത്തിന്റെ വൊളന്റിയർമാരായ ടിന മനോജ്, ശിവദ ലിനു, ശിവാനി ശിവപ്രസാദ്, സാന്ദ്ര ശിവപ്രസാദ്, നിരഞ്ജൻ ഷിബു, ആനന്ദ് രാജു, ദ്രവീണ ഭട്ട്, ഇഷാൽ അഹമ്മദ് മച്ചിങ്ങൽ  എന്നിവരും കാനിന്റെ വൊളന്റിയർമാരായ രാജു കാണിപ്പയ്യൂർ, ലിനു രാജ്, വിഷ്ണുപ്രിയ ഷിബു എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

English Summary:

Kerala Association of Nashville Youth Forum Celebrated World Earth Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com