ADVERTISEMENT

ഫിലാഡല്‍ഫിയ ∙ പമ്പ മലയാളി അസോസിയേഷന്‍റെ വാര്‍ഷിക കുടുംബ സംഗമവും 2024-ലെ പ്രവര്‍ത്തനോദ്ഘാടനവും, മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5ന് പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്‍ററില്‍ ‌നടത്തും. കവയിത്രിയും സാംസ്കാരിക പ്രവര്‍ത്തകയുമായ സോയ നായര്‍ മുഖ്യ അതിഥിയായി മാതൃദിന സന്ദേശം നല്‍കും. പെന്‍സില്‍വേനിയ മുഖ്യധാര രാഷ്ട്രീയ നേതാക്കളും ഫൊക്കാന പ്രതിനിധികളും വിവിധ സാംസ്കാരിക സംഘടനകളുടെ സാരഥികളും ആഘോഷ പരിപാടികളില്‍ പങ്കെടുക്കുമെന്ന് പ്രസിഡന്‍റ് റവ: ഫിലിപ്പ് മോഡയില്‍ അറിയിച്ചു.

മാതൃദിനാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അമ്മമാരെ ആദരിക്കുന്ന പ്രത്യേക പരിപാടിയും തുടര്‍ന്ന് ബാങ്ക്വറ്റും ഉണ്ടായിരിക്കും. പരിപാടികളുടെ ക്രമീകരണത്തിന് അലക്സ് തോമസ് കോഡിനേറ്ററുമായി പ്രവര്‍ത്തിക്കുന്നു. പമ്പയുടെ കുടുംബ സംഗമത്തിലേക്കും മാതൃദിനാഘോഷ പരിപാടികളിലേക്കും അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതല്‍ വവരങ്ങള്‍ക്ക്:
റവ: ഫിലിപ്പ് മോഡയില്‍: 267 565 0335
ജോണ്‍ പണിക്കര്‍: 215 605 5109
സുമോദ് നെല്ലിക്കാല: 267 322 8527
അലക്സ് തോമസ്: 215 850 5268

English Summary:

Pampa's Family Reunion and Mother's Day Celebration on May 11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com