ADVERTISEMENT

ഡാലസ് ∙ ഡാലസ് ഫെയർ പാർക്കിന് സമീപം രണ്ട് സ്ത്രീകളെ വെടിവച്ച് കൊന്നു. സൗത്ത് ബൊളിവാർഡിലെ 3000 ബ്ലോക്കിലെ ഒരു അപ്പാർട്മെന്‍റിൽ ചൊവ്വാഴ്‌ച്ച രാത്രി എട്ട് മണിയോടെ ഡ്രെനേഷ്യ വില്ലിസ് (17), ലനേഷായ പിങ്കാർഡ് (40) എന്നിവരെ ഡോറിസ് വാക്കർ (65) വെടിവയ്ക്കുകയായിരുന്നു. ഡ്രെനേഷ്യയെയും ലനേഷായെയും പരുക്കേറ്റ നിലയിലാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഡോറിസ് വാക്കറിനെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ഡാലസ് കൗണ്ടി ജയിലിലാണ് പ്രതിയുള്ളതെന്നും ഇവരും  കൊല്ലപ്പെട്ടവരും പരസ്പരം അറിയാവുന്നവരാണെന്നും പൊലീസ് അറിയിച്ചു. കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

English Summary:

Two People Killed in Shooting in Dallas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com