ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണം ചൂടേറിയതോടെ എതിരാളിയായ ഡോണൾഡ് ട്രംപിനെ കടന്നാക്രമിച്ച് പ്രസിഡന്റ് ജോ ബൈഡൻ. ‘ഈ മത്സരത്തിൽ പ്രായം ഒരു പ്രശ്നം തന്നെയാണ്. മുതിർന്ന ആളായ ഞാൻ മത്സരിക്കുന്നത് ആറുവയസ്സുകാരനെതിരെയാണ്’, ട്രംപിനെ (77) പരിഹസിച്ച് ബൈഡൻ (81) പറഞ്ഞു. വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച വിരുന്നിൽ നടത്തിയ 10 മിനിറ്റ് പ്രസംഗത്തിൽ ട്രംപിനെ ‘ഉറക്കംതൂങ്ങി’ എന്നും കളിയാക്കി.

English Summary:

President Biden pokes fun at former President Trump and his age

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com