ADVERTISEMENT

ന്യൂയോർക്ക്∙ ഫൊക്കാനയിലെ കലഹങ്ങൾ അവസാനിപ്പിച്ച് ഐക്യം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളിൽ  ഫലപ്രാപ്തിയിലേക്ക്. ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫനും ട്രസ്റ്റി ബോർഡ് ചെയർമാൻ സജി പോത്തനും നടത്തിയ ചർച്ചകൾ വിജയിച്ചു. ഇന്നലെ നടന്ന  എക്സിക്യൂട്ടീവ് കമ്മിറ്റിയും ട്രസ്റ്റി ബോർഡിന്‍റെയും  യോഗത്തിൽ  കലഹങ്ങൾ അവസാനിപ്പിച്ച് ഐക്യത്തോടെ മുന്നോട്ട് പോകാനുള്ള തീരുമാനം എടുത്തു. ട്രസ്റ്റി ബോർഡിൽ നിന്നും രണ്ട് അംഗങ്ങൾ രാജി വയ്ക്കുകയും അവരുടെ ഒഴിവുകളിലേക്ക് രണ്ട് പുതിയ അംഗങ്ങളെ നിയമിക്കുകയും ചെയ്യും.  കൂടാതെ, ഫൊക്കാന ദേശീയ കമ്മിറ്റിയിൽ നിന്ന് വിഘടിച്ചു നിന്നിരുന്നവരിൽ നിന്നും നാല് പേരെ കൂടി അംഗങ്ങളായി ചേർക്കാനും യോഗത്തിൽ തീരുമാനമായി. ട്രസ്റ്റി ബോർഡ് തീരുമാന പ്രകാരം ഡോ . ബാബു സ്റ്റീഫൻ, പോൾ സജി പോത്തൻ, ഡോ. കല ഷഹി,  പോൾ കറുകപ്പള്ളിൽ, ഏബ്രഹാം ഈപ്പൻ, ഫിലിപ്പോസ് ഫിലിപ്പ്, സണ്ണി മറ്റമന എന്നിവർ  നടത്തിയ  ഐക്യ ചർച്ചകളിലാണ് ഈ ഫോർമുല രൂപപ്പെട്ടത്.

എന്നാൽ, ഈ ഐക്യധാരണ പ്രാബല്യത്തിൽ വരണമെങ്കിൽ എതിർ കക്ഷി ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ റജിസ്ട്രേഷനും ലോഗോയും ഫൊക്കാന പ്രസിഡന്‍റിനും ട്രസ്റ്റി ബോർഡിനും കൈമാറണം. രാജിക്ക് സന്നദ്ധത അറിയിച്ചവർ ഔദ്യോഗികമായി രാജി സമർപ്പിക്കണം എന്നുമാണ് യോഗത്തിലെ  തീരുമാനം. ട്രസ്റ്റി ബോർഡിലെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെയും എല്ലാ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കുകയും ഈ തീരുമാനം അംഗീകരിക്കുകയും ചെയ്തു. 

English Summary:

An End to the Disputes at FOKANA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com