ADVERTISEMENT

നിശ്ശബ്ദ ശത്രുവായ ഫാറ്റി ലിവർ ഇന്ന് പ്രായമായവരിലും കൂടുതലായി കണ്ടുവരുന്നുണ്ട്. വ്യായാമം, ഭക്ഷണ നിയന്ത്രണം തുടങ്ങിയവയിലൂടെ ഈ രോഗാവസ്ഥ ഒരു പരിധിവരെ ഒഴിവാക്കാം. ദിവസം 45 മിനിറ്റെങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കുക. ഫാറ്റിലിവറിനെ പ്രതിരോധിക്കാനുള്ള ചില ഭക്ഷണക്രമങ്ങൾ ഇതാ...
∙ ആഹാരം തവണകൾ കൂട്ടി കഴിക്കുക. മൂന്ന് പ്രധാന ഭക്ഷണവും മൂന്ന് ലഘുഭക്ഷണവുമായി ക്രമീകരിക്കുക.
∙ വേവിച്ച ഭക്ഷ്യ വിഭവങ്ങൾ കൂടുതൽ ഉപയോഗിക്കുക.

ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ
∙ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ 500 ഗ്രാം.
∙ തവിടോടു കൂടിയ ധാന്യങ്ങൾ.
∙ പയർ, പരിപ്പുവർഗങ്ങൾ.
∙ ചെറിയ മത്സ്യം (മത്തി,കൊഴുവ), മുട്ട വെള്ള എന്നിവ 80 - 100 ഗ്രാം.
∙ ബദാം, പിസ്ത, വാൽനട്ട്.
∙ പാൽ, തൈര്, കൊഴുപ്പു നീക്കിയ മറ്റ് പാൽ ഉൽപന്നങ്ങൾ 250 മി.ലി. വരെ.


Representative Image. Photo Credit : ZzzVuk / iStockPhoto.com
Representative Image. Photo Credit : ZzzVuk / iStockPhoto.com

ഒഴിവാക്കേണ്ടവ
∙ മദ്യം, ചുവന്ന മാംസം (പോത്ത്,പന്നി, ആട്), അവയവ മാംസം (കരൾ, ബ്രെയിൻ).
∙ ജങ്ക് ഫുഡ്, കാർബണേറ്റഡ് പാനീയങ്ങൾ, എണ്ണയിൽ പൊരിച്ച ഭക്ഷണപദാർഥങ്ങൾ, ഫുഡ് അഡിറ്റീവ്, ബേക്കറി പലഹാരം, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ (ചീസ്, നെയ്‌ച്ചോറ്, ബിരിയാണി തുടങ്ങിയവ).
∙ ഉപ്പ്, പഞ്ചസാര എന്നിവ നിയന്ത്രിക്കുക.

വിവരങ്ങൾക്കു കടപ്പാട്:
ഡോ.എം.രമേശ്, സീനിയർ കൺസൽറ്റന്റ്, ഗ്യാസ്‌ട്രോഎൻട്രോളജി 
രശ്മി എസ്.നായർ, ഡയറ്റീഷ്യൻ 

English Summary:

Elderly Health Alert: Effective Strategies for Preventing Fatty Liver

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com