വിശ്വസിക്കാനാകുന്നില്ല, ഇത് ആ പഴയ വീടുതന്നെയാണോ!
Mail This Article
മലപ്പുറം ജില്ലയിലെ വണ്ടൂരിനടുത്ത് തിരുവാലിയിലാണ് ഈ വീട്. 15 വര്‍ഷം പഴക്കമുള്ള വാർക്കവീട്ടിൽ അസൗകര്യങ്ങൾ പെരുകിയപ്പോഴാണ് കാലോചിതമായി നവീകരിക്കാൻ പ്രവാസി ഉടമ ശ്രീനിവാസനും ഭാര്യ രജനിയും തീരുമാനിച്ചത്.
വീട് പുതുക്കിപണിയുമ്പോള്‍ പഴയ വീടിന്റെ കെട്ടുംമട്ടും മാറണമെന്ന് ശ്രീനിവാസന് നിര്‍ബന്ധമുണ്ടായിരുന്നു.
പുതിയകാലത്തോട് കിടപിടിക്കുന്ന മോഡേൺ എലിവേഷൻ വേണം എന്ന ആവശ്യവും ഇവിടെ സഫലമാക്കി.പഴയ സ്ലോപ് റൂഫ് വീടിനെ കന്റെംപ്രറി ഡിസൈനിലേക്ക് കൊണ്ടുവരാനായി പുതിയ ചുമരുകൾ കൂട്ടിച്ചേർത്തു.
സ്ട്രക്ചറിന്റെ കെട്ടുറപ്പ് പരിശോധിച്ച ശേഷമാണ് നവീകരിക്കാൻ തീരുമാനമെടുത്തത്. ചോർച്ച പരിഹരിക്കാൻ പഴയ വീട്ടിൽ റൂഫിങ് ഷീറ്റിട്ടിരുന്നു. ഇതുമാറ്റി രണ്ടാംനിലയുടെ മേൽക്കൂര നിരപ്പായി വാർത്തു.
അകത്തളങ്ങളുടെ പുനഃക്രമീകരണം വഴിയാണ് സ്ഥലപരിമിതി മറികടന്നത്. പഴയ ഒരുനില വീട്ടിലെ മുറികളുടെ വലുപ്പം കൂട്ടുന്നതിനുവേണ്ടി ചില ചുമരുകള്‍ പൊളിച്ചുമാറ്റി, ചില ചുമരുകള്‍ പുതുതായി കൂട്ടിച്ചേർത്തു.
ചെങ്കല്ലാണ് ചുമരുകള്‍ കെട്ടാന്‍ ഉപയോഗിച്ചത്. സിമന്റ് ജനലുകളും ജനൽ, വാതിൽപ്പാളികൾ മരവുമാണ് ഉപയോഗിച്ചത്. പഴയ വീട്ടിലെ ഇലക്ട്രിക്കൽ- പ്ലമിങ് എല്ലാം കാലഹരണപ്പെട്ടിരുന്നു. നിറയെ വെല്ലുവിളികൾ ഉണ്ടായിരുന്നെങ്കിലും ഇതുരണ്ടും നവീകരിച്ചെടുത്തു.
വൈറ്റ്+ ഗ്രേ തീമിലാണ് എലിവേഷൻ. നാച്ചുറൽ സ്‌റ്റോൺ ക്ലാഡിങ് എലിവേഷൻ ഹൈലൈറ്റ് ചെയ്യുന്നു.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറി, അറ്റാച്ഡ് ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ ലിവിങ്, രണ്ടു കിടപ്പുമുറി, അറ്റാച്ഡ് ബാത്റൂം, ബാൽക്കണി എന്നിവയുണ്ട്.
വെള്ള നിറത്തിന്റെ വെണ്മയാണ് അകത്തളങ്ങളിൽ. ഇത് കൂടുതൽ വിശാലത തോന്നിക്കാനും ഉപകരിക്കുന്നു. കസ്റ്റമൈസ്ഡ് ഫർണിച്ചർ, ഹൈലൈറ്റർ വോൾ ഡെക്കർ എന്നിവ ലിവിങ് അലങ്കരിക്കുന്നു. ഡൈനിങ്ങിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് വാതിൽ വഴി കോർട്യാർഡിലേക്കിറങ്ങാം.
ടെറാക്കോട്ട ജാളി ഭിത്തികൾ ക്രോസ് വെന്റിലേഷൻ സുഗമമാക്കാൻ ഉപകരിക്കുന്നു. ഇടുങ്ങിയ, കാറ്റും വെളിച്ചവും കയറാത്ത അകത്തളങ്ങളായിരുന്നു പഴയ വീട്ടിൽ. നവീകരണത്തോടെ കാറ്റും വെളിച്ചവും പോസിറ്റീവ് എനർജിയും സമൃദ്ധമായി അകത്തളങ്ങളിൽ ലഭിക്കുന്നു.
എല്ലാ നവീകരണ ജോലികളും അടക്കം 36 ലക്ഷം രൂപയാണ് ചെലവായത്. പുതിയതായി വീട് കാണുന്നവർക്ക് ഇത് പുതുക്കിപ്പണിത വീടാണെന്ന് മനസ്സിലാവുകയില്ല എന്നതാണ് രൂപകൽപനയിലെ മാജിക്.
Project facts
Location- Wandoor, Malappuram
Owner- Srinivasan, Rajani
Design- Arcus Construction solution, Manjeri