ADVERTISEMENT

കോവിഡ് കാലം സൃഷ്‌ടിച്ച മാന്ദ്യത്തിനുശേഷം നിർമാണമേഖല സജീവമായ വർഷമായിരുന്നു 2023. എന്നാൽ കെട്ടിടനിർമാണ മേഖലയുടെ സകല ഇടങ്ങളിലും ചെലവുകൾ കുത്തനെ കൂടിയത്, വീട് സ്വപ്നം കാണുന്ന സാധാരണക്കാർക്ക് പ്രതിസന്ധിയായി. 'ബജറ്റ് വീടുകൾ' എന്ന ആശയം 'കോസ്റ്റ് ഇഫക്റ്റിവ്' വീടുകൾ എന്ന പ്രായോഗിക ചിന്തയിലേക്ക് വഴിമാറുന്നതും 2023ൽ ദൃശ്യമായി. 'വീട് വായിക്കുക' എന്നതിൽനിന്ന് 'വീട് കാണുക' എന്നതിലേക്ക് പ്രേക്ഷകരുടെ അഭിരുചി മാറിയത് 2023ൽ  പ്രകടമായിരുന്നു. 2023 ൽ പ്രസിദ്ധീകരിച്ച, മികച്ച പ്രേക്ഷകപ്രതികരണം നേടിയ 10 വീടുകൾ സംക്ഷിപ്തമായി പുനഃപ്രസിദ്ധീകരിക്കുന്നു.

1. ബോചെയുടെ വൈറൽ വീട്; അടിമുടി വെറൈറ്റി!...

ഒരേസമയം പല റോളുകൾ കൈകാര്യം ചെയ്യുന്നയാളാണ് ബോബി ചെമ്മണ്ണൂർ. ബിസിനസിനൊപ്പം ജീവകാരുണ്യം, സ്പോർട്സ് തുടങ്ങിയ മേഖകളിൽ ആരാധകരുടെ ‘ബോചെ’ നിറഞ്ഞുനിൽക്കുന്നു. 

ബോചെ തന്റെ വീട് ആദ്യമായി പരിചയപ്പെടുത്തിയത് മനോരമവീട് ചാനൽ വഴിയാണ്. കോഴിക്കോട് പാലാഴിയിലുള്ള വീട്ടിൽ നിരവധി അമ്പരപ്പിക്കുന്ന പുതുമകളുണ്ട്. 'ആകാശം' കണ്ടുകിടക്കാവുന്ന മേൽക്കൂര, ലാവ കൊണ്ടുള്ള ടൈൽ വിരിച്ച ഭിത്തി, ധ്യാനിക്കാനായി ഗുഹയും അതിന്റെ മുകളിലൂടെ വെള്ളച്ചാട്ടവും...അവ നേരിൽക്കാണാനായി വിഡിയോ കാണുമല്ലോ... 

പൂർണരൂപം വായിക്കാം

***

2. ഇത് വീടല്ല, സ്വർഗം: പുരപ്പുറത്ത് ആംഫിതിയറ്റർ! കേരളത്തിൽ ഇങ്ങനെ മറ്റൊന്നില്ല; വിഡിയോ...

എറണാകുളം അങ്കമാലിയിലാണ് സംഗീതജ്ഞരായ വിഷ്ണുവിന്റെയും ലക്ഷ്മിയുടെയും ഈ പാട്ടുവീടുള്ളത്. 'താമസിക്കാനുള്ള ഒരിടം' എന്നതിലുപരി സംഗീതവും കലകളും ഉപാസിക്കാനും അവതരിപ്പിക്കാനുമുള്ള ഒരിടമായിട്ടാണ് 'നിസർഗ ആർട്ട് ഹബ്' എന്ന ഈ വീട്, വിഭാവനം ചെയ്തിരിക്കുന്നത്.

ഈ വീടിന്റെ ഏറ്റവും വലിയ ഹൈലൈറ്റാണ് മേൽക്കൂരയിലെ സീറ്റിങ്. അതായത് ഓടിട്ട പുരപ്പുറം, മറ്റെങ്ങും കാണാത്ത രീതിയിൽ ഒരു ആംഫി തിയറ്ററാക്കി മാറ്റിയിരിക്കുന്നു.

പൂർണരൂപം വായിക്കാം 

***

3. കേരളത്തിൽ ഇങ്ങനെ മറ്റൊരു വീടില്ല! ആരും കൊതിക്കുന്ന ഹരിതസ്വർഗം; വിഡിയോ...

പ്രകൃതിയുമായി ഇഴുകിചേർന്നുനിൽക്കുന്ന വീട്. ആർക്കിടെക്ട് സെറീനിന്റെയും അലന്റെയും വീടാണിത്. എറണാകുളം കാക്കനാട്, നഗരത്തിന്റെ തിരക്കുകളിൽനിന്നകന്ന് സ്വച്ഛസുന്ദരമായ പ്രദേശത്താണ് ഈ സ്വർഗം.

വീടിന്റെ പിറകിലുള്ള പാടത്തിന്റെ ഹരിതാഭയിലേക്ക് ഇഴുകിച്ചേരുന്നതിനായി മേൽക്കൂരയിലും രാമച്ചം വളർത്തി പച്ചപ്പട്ടുമെത്ത ഒരുക്കി. ദൂരക്കാഴ്ചയിൽ നോക്കുമ്പോൾ വീടും പാടവും ഒറ്റഫ്രെയിമിൽ ഇഴുകി ചേർന്നുനിൽക്കുന്ന കാഴ്ച സുന്ദരമാണ്.

പൂർണരൂപം വായിക്കാം

***

4. ഹരീഷ് കണാരന്റെ ചിരിവീടിന്റെ രഹസ്യങ്ങൾ

ഹരീഷിന്റെ പഴയ വീട് നവീകരിച്ചതോടെ ആരും ഇഷ്ടപ്പെടുന്ന ട്രഡീഷനൽ പ്രൗഢിയുള്ള വീട് സഫലമായി. തടിക്ക് പകരം സിമന്റ് പ്ലാസ്റ്ററിങ് ചെയ്താണ് ഫർണിഷിങ് ഒരുക്കിയത്. ഒറ്റനോട്ടത്തിൽ തടിയാണെന്ന് കരുതി പലരും ഹരീഷിന്റെ വീടിന് '5 കോടിയോളം രൂപ ചെലവായി' എന്നുവരെ പറഞ്ഞുകളഞ്ഞു എന്നതാണ് തമാശ. 

പൂർണരൂപം വായിക്കാം

***

5.  10 ലക്ഷത്തിലേറെ ആളുകൾ കണ്ട സൂപ്പർ വീട്!

കൊല്ലം ചടയമംഗലത്താണ് അധ്യാപകനായ ജിഷാദിന്റെയും കുടുംബത്തിന്റെയും വീട്. വീടിന്റെ ഭംഗിയും വീട്ടുകാരന്റെ മനോഹരമായ അവതരണവുംകൊണ്ട് വിഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രകൃതിദത്ത സാമഗ്രികളുടെ പുനരുപയോഗ സാധ്യതകൾ പ്രയോജനപ്പെടുത്തിയതാണ് ഈ വീടിന്റെ പ്രസക്തി. പലതട്ടുകളായുള്ള ചരിഞ്ഞ മേൽക്കൂരയാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. ലളിതസുന്ദരമായ അകത്തളങ്ങളാണ് പ്രധാന വാതിൽ തുറക്കുമ്പോൾ കാത്തിരിക്കുന്നത്. 

 പൂർണരൂപം വായിക്കാം

***

6. 'ഇവിടെ എന്തുകാണാനാ?' അകത്താണ് അതിനുള്ള ഉത്തരം!...

കോഴിക്കോട് ജില്ലയിലെ ചെറുവറ്റയിലാണ് പരസ്യചിത്ര സംവിധായകനായ പൃഥ്വിരാജിന്റെയും ഡോക്ടറായ ഭാര്യ സുപ്രിയയുടെയും ഈ അദ്‌ഭുതവീട്. വീടുകളെക്കുറിച്ചുള്ള നമ്മുടെ പൊതുവെയുള്ള കാഴ്ചപ്പാടുകളെ തിരുത്തുന്ന ഒരു വീടാണിത്.

പുറംകാഴ്ചയ്ക്ക് പ്രാധാന്യം നൽകാതെ, 'അകത്താണ് വീട്' എന്ന കൺസെപ്റ്റിൽ ഹൃദ്യമായ അകത്തളങ്ങൾ ഒരുക്കിയാണ് ഈ ഭവനം നിർമിച്ചത്. വെറും 8 മീറ്റർ മാത്രം വീതിയുള്ള 5 സെന്റ് പ്ലോട്ടിന് അനുരൂപമായാണ് വീടിന്റെ എലിവേഷൻ. 

പൂർണരൂപം വായിക്കാം 

***

7. ഷിപ്പിങ് കണ്ടെയിനറുകൾ കൊണ്ടൊരു വെറൈറ്റി വീട്

തൃശൂർ ഇരിങ്ങാലക്കുടയിൽ മൂന്നര സെന്റിൽ ഷിപ്പിങ് കണ്ടെയിനറുകൾ കൊണ്ടൊരു വീട് ഉണ്ടാക്കിയിരിക്കുകയാണ് ഐസിഎൽ ഫിൻകോർപ് ഉടമ കെ.ജി അനിൽകുമാർ. ഡോ. തോമസ് മാഞ്ഞൂരാനാണ് ഈ കണ്ടെയിനർ ഹോമിന്റെ ശിൽപി.

ഏകദേശം 20 അടി നീളവും 7 അടി വീതം വീതിയും ഉയരവുമുള്ള മൂന്ന് കണ്ടെയിനറുകൾ ചേർത്തുവച്ചാണ് 800 ചതുരശ്രയടിയുള്ള ഈ ഇരുനിലവീട് നിർമിച്ചത്.

 പൂർണരൂപം വായിക്കാം 

***

8. ആർക്കിടെക്ടിന്റെ സ്വന്തം വീട്

മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ആർക്കിടെക്ട് സ്വന്തം കുടുംബത്തിനായി പുതിയ വീട് പണിത കഥയാണിത്.

സ്ലോപിനേക്കാൾ  ചെരിവുള്ള സ്ലാന്റിങ് റൂഫുകളാണ് വീടിനുള്ളത്. ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചതോടെ വീടിന് പരമ്പരാഗത ഭംഗി കൈവന്നു.

വീടിനകത്തേക്ക് കയറിയാൽ കാത്തിരിക്കുന്നത് വിശാലമായ തുറന്ന ഇടങ്ങളാണ്. നാച്ചുറൽ ലൈറ്റും കാറ്റും കയറിയിറങ്ങിപോകാനായി ധാരാളം ജാലകങ്ങളും നൽകിയിട്ടുണ്ട്.

ഒരുനിലയെങ്കിലും സീലിങ് ഹൈറ്റ് പ്രയോജനപ്പെടുത്തി മെസനൈൻ തട്ട് നിർമിച്ച് മിനി ലൈബ്രറിയും സ്റ്റഡി സ്‌പേസും സജ്ജീകരിച്ചു. ലാൻഡ്സ്കേപ്പിൽ പുൽത്തകിടിയും മരങ്ങളും ഹരിതാഭ നിറയ്ക്കുന്നു.

പൂർണരൂപം വായിക്കാം

***

9. അവിശ്വസനീയം! വെറും 8 ലക്ഷത്തിന് സൂപ്പർ വീട്; പ്ലാൻ

8-lakh-home-malappuram

10 ലക്ഷം രൂപയിൽ താഴെ വീടുകൾ ഇപ്പോഴും സാധ്യമാണ് എന്ന് തെളിയിക്കുകയാണ് ഈ സ്വപ്നവീടിന്റെ കഥ. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലാണ് അനീഷിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നക്കൂട്.

8-lakh-home-malappuram-side

സിറ്റൗട്ട്, ലിവിങ്- ഡൈനിങ് ഹാൾ, രണ്ടു കിടപ്പുമുറികൾ, കോമൺ ബാത്റൂം, കിച്ചൻ എന്നിവയാണ് 500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

വാതിൽ തുറന്ന് പ്രവേശിക്കുന്നത് ലിവിങ്- ഡൈനിങ് ഹാളിലേക്കാണ്. ഇതിന് സമാന്തരമായി രണ്ടു കിടപ്പുമുറികൾ വിന്യസിച്ചു. അത്യാവശ്യം വലുപ്പമുള്ള മുറികളും കിച്ചനുമാണ് നിർമിച്ചത്.

8-lakh-home-malappuram-interior

ചെലവ് കുറഞ്ഞ വീട് എന്നുകരുതി ഗുണനിലവാരത്തിൽ കടുംവെട്ടുകൾ ഉണ്ടായിട്ടില്ല എന്നതാണ് ഇവിടെ ശ്രദ്ധേയം.

പൂർണരൂപം വായിക്കാം

***

10. ലളിതം, സുന്ദരം; ഈ വീട് കാണാൻ ആൾത്തിരക്ക്

budget-koduvally-house

കോഴിക്കോട് കൊടുവള്ളിയാണ് സുനിലിന്റേയും കുടുംബത്തിന്റെയും പുതിയവീട്. വീടിന്റെ പുറംകാഴ്ചയുടെ ഭാഗമായ ലിവിങ്, ഒരു കിടപ്പുമുറി എന്നിവ ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. വീടിന് കൂടുതൽ ഭംഗിനൽകുന്നത് ഈ ചെരിഞ്ഞ മേൽക്കൂരയാണ്.

budget-koduvally-home-stair

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, രണ്ടു കോർട്യാർഡുകൾ, കിച്ചൻ, വർക്കേരിയ, അറ്റാച്ഡ് ബാത്റൂമുകളോടുകൂടിയ മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1600 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

budget-koduvally-home-bed

ഹുരുഡീസ് കട്ടകൾ കൊണ്ടാണ് വീട് നിർമിച്ചത്. വീടിന്റെ ഏറ്റവും വലിയ ഹൈലൈറ്റും ഇതുതന്നെ.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം ഏകദേശം 29 ലക്ഷത്തിന് വീട് പൂർത്തിയാക്കാനായി. 

പൂർണരൂപം വായിക്കാം

English Summary:

Best 10 Houses in 2023- Year Ender

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com