ADVERTISEMENT

കൊല്ലം ജില്ലയിലെ കരിക്കോടുള്ള ഡോ. ഷെഫിലിന്റെ വീട് ഇപ്പോൾ നാട്ടിലെ താരമാണ്. നിരവധി ആളുകൾ വീട് കാണാനെത്തുന്നു. കാരണം, കേരളത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത കൗതുകമുണർത്തുന്ന പുറംകാഴ്ചയും അതിഗംഭീരമായി ഒരുക്കിയിട്ടുള്ള അകത്തളങ്ങളുമാണ് ഇവിടെ കാത്തിരിക്കുന്നത്. 

spiral-home-aerial

ജ്യാമിതീയ രൂപങ്ങളുടെ സങ്കലനമാണ് വീടിന്റെ എലിവേഷൻ. ഒറ്റനോട്ടത്തിൽ വ്യത്യസ്ത എലിപ്സുകൾ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന ഡിസൈൻ. പുറംകാഴ്ചയിലെ കൗതുകം ആരംഭിക്കുന്നത് കാർപോർച്ചിലൂടെയാണ്. പില്ലറുകളില്ലാതെ സ്റ്റീലും RCCയും ഉപയോഗിച്ചാണ് ഇത്രയും വലിയ സ്ട്രക്ചർ നിർമിച്ചിരിക്കുന്നത് എന്നതാണ് അതിന്റെ രഹസ്യം.

spiral-home-side

കാർപോർച്ച്, സിറ്റൗട്ട്, ഫോയർ, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, രണ്ട് കോർട്യാഡ്സ്, താഴത്തെ നിലയിൽ രണ്ടു കിടപ്പുമുറികൾ, മുകൾനിലയിൽ മൂന്നു കിടപ്പുമുറികൾ, 6 ബാത്റൂം ഉൾപ്പെടെ 6600 സ്ക്വയർഫീറ്റിലാണ് വീട്. സെമി ഓപൺ രീതിയിലാണ് അകത്തളങ്ങൾ. ഇത് വിശാലതയ്‌ക്കൊപ്പം സ്വകാര്യതയും ഉറപ്പുവരുത്തുന്നു. 

spiral-home-night

പ്രധാനവാതിൽ തുറന്ന് കടക്കുന്നത് ഫോയറിലേക്കാണ്. ഇവിടെ വശത്തായി ഫോർമൽ ലിവിങ് ചിട്ടപ്പെടുത്തി. നീല നിറത്തിലുള്ള കസ്റ്റംമെയ്ഡ് സോഫകളാണ് ഇവിടെ ഭംഗി നിറയ്ക്കുന്നത്. മറ്റൊരാകർഷണം ഗോൾഡൻ ഇലകളുടെ കളറിൽ ചെയ്തിരിക്കുന്ന ഹൈലൈറ്റർ ഭിത്തിയാണ്.

spiral-home-f-living

ഫാമിലി ലിവിങ്ങിൽ ടിവി യൂണിറ്റുണ്ട്. വുഡൻ ലീഫ് വരുന്ന ഫാനാണ് ഇവിടെ ഹൈലൈറ്റ്. ഇംപോർട്ടഡ് ഫാനുകളാണ് വീട്ടിൽ ഉടനീളം ഉപയോഗിച്ചിട്ടുള്ളത്.  ഫാമിലി ലിവിങ്ങിനോടുചേർന്ന് പ്രെയർ സ്‌പേസ് വേർതിരിച്ചു.

spiral-home-living

വീട്ടിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്ന് വിശാലമായ ഡബിൾഹൈറ്റ്‌ കോർട്യാർഡാണ്. ഇവിടെ ഒരു ഊഞ്ഞാൽ നൽകിയിട്ടുണ്ട്. നാച്ചുറൽ ലൈറ്റ് ഇവിടം പ്രസാദാത്മകമായി നിലനിർത്തുന്നു.

spiral-home-court

വീടിന്റെ ഫോക്കൽ പോയിന്റായിട്ടുള്ള ഡൈനിങ് ഏരിയ ഡബിൾ ഹൈറ്റിലാണ്. 8 സീറ്റർ ഡൈനിങ് ടേബിളും ഇവിടെയുണ്ട്. അനുബന്ധമായി ഒരു ക്യൂരിയോ ഷെൽഫും കോമൺ വാഷ് ഏരിയയും ചിട്ടപ്പെടുത്തി.

spiral-home-dine

ഡൈനിങ്ങിനോടുചേർന്ന് മനോഹരമായ കോർട്യാർഡ് ഒരുക്കിയിരിക്കുന്നു. വുഡൻ ലാമിനേറ്റ് ഫ്ളോറിങ്ങാണ് ഇവിടെ നൽകിയിട്ടുള്ളത്. ഫുൾ ലെങ്ത് ഗ്ലാസുള്ള ഭിത്തിയാണ് കോർട്യാർഡിലെ ആകർഷണം. സുരക്ഷയ്ക്കായി ഓട്ടമേറ്റഡ് ഷട്ടറും കൊടുത്തിരിക്കുന്നു. 

spiral-home-court-view

ബ്ലാക് ആൻഡ് വൈറ്റ് തീമിൽ ക്യൂട്ടായിട്ടുള്ള കിച്ചനാണ് ഇവിടെ ഒരുക്കിയത്. ഫ്രിജ്, സിങ്ക്, ഹോബ്, ക്യാബിനറ്റ്സ് കൂടാതെ മനോഹരമായ ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ക്രമീകരിച്ചു.

spiral-home-kitchen

തേക്കിൻ തടിയിൽ ടഫൻഡ് ഗ്ലാസ് ഹാൻഡ് റെയിൽ ചെയ്താണ് സ്റ്റെയർ നിർമിച്ചിരിക്കുന്നത്. ടോപ്പിൽ പർഗോള വരുന്ന രീതിയിലാണ് കോർട്യാഡ് കം സ്റ്റെയർകേസ് ഏരിയ നിർമിച്ചത്. ഇതുവഴി നാച്ചുറൽ ലൈറ്റ് സമൃദ്ധമായി ഉള്ളിലെത്തുന്നു.

spiral-home-interiors

കാറുകളോട് ഏറെ താൽപര്യമുള്ള വീട്ടുകാരന്റെ ഇഷ്ടത്തിനനുസരിച്ച്, കാറിന്റെ റൂഫിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് മാസ്റ്റർ ബെഡ്റൂമിന്റെ റൂഫ് നിർമിച്ചിരിക്കുന്നത്. റെഡ് കളറിലുള്ള ഹെഡ് ബോർഡ്, സിഎൻസി കട്ടിങ് ചെയ്ത് ബാക് ലൈറ്റിങ്ങ് ചെയ്ത ഭിത്തി, ചുറ്റും വെർട്ടിക്കൽ ഗാർഡനുള്ള എൽഇഡി ലോങ് സ്റ്റാൻഡിങ് മിറർ എന്നിവയാണ് ഈ റൂമിന്റെ പ്രത്യേകതകൾ.

spiral-home-bed

വീട്ടിലെ കിഡ്സ് റൂമും മനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. വീടും  കിടപ്പുമുറികളുമെല്ലാം ഓട്ടമേഷൻ സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്.  ഫോണിലൂടെയും സെൻസറിലൂടെയും കൺട്രോൾ ചെയ്യാവുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്.  അകത്ത് കയറുമ്പോൾ ലൈറ്റുകൾ ഓണാവുകയും പുറത്തിറങ്ങുമ്പോൾ എല്ലാം ഓഫാവുകയും ചെയ്യുംവിധമുള്ള മോഷൻ സെൻസറുകൾ ബാത്റൂമുകളിൽ ഉപയോഗിച്ചു.

നിലത്തിരിക്കുന്ന രീതിയിലുള്ള സീറ്റിങ്ങാണ് അപ്പർ ലിവിങ്ങിലെ ആകർഷണം. വുഡൻ ലാമിനേറ്റ് ഫ്ലോറിങ്ങാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ ടിവി യൂണിറ്റ് നൽകി.

spiral-home-u-living

ബാൽക്കണി സ്പേസും ഓപൺ ടെറസും മുകൾനിലയിലെ മറ്റൊരാകർഷണമാണ്.  വീടിനുപിന്നിലായി ഒരു ഔട്ട്ഹൗസും ഒരുക്കിയിട്ടുണ്ട്.

Project facts

Location- Karicode, Kollam

Area- 6600 Sq.ft

Owner- Dr. Shefil

Architects- Aswathy Asok, Kiran Suresh

English Summary:

Spiral Shaped House with Luxury Interiors- Veedu Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com