ഒരുവീട്, പലകാഴ്ചകൾ! കാഞ്ഞിരപ്പള്ളിയിലെ താരമായി ഈ വീട്
Mail This Article
കാഞ്ഞിരപ്പള്ളിക്കടുത്ത് പുളിമാവ് എന്ന സ്ഥലത്താണ് ഡെന്നിസിന്റെയും കുടുംബത്തിന്റെയും പുതിയ സ്വപ്നഭവനം. ഓസ്‌ട്രേലിയയിൽ താമസിക്കുന്ന കുടുംബത്തിന് കൊളോണിയൽ രൂപഭാവങ്ങളുള്ള വീടിനോടായിരുന്നു താൽപര്യം. അപ്രകാരമാണ് വീട് രൂപകൽപന ചെയ്തത്.
രണ്ടുവശത്തുകൂടി റോഡ് പോകുന്നതിനാൽ മൂന്നുവശത്തുനിന്നും വ്യൂ ലഭിക്കുംവിധമാണ് എലിവേഷൻ ചിട്ടപ്പെടുത്തിയത്.
പുറമെ ഒരുനില വീടെന്ന് തോന്നുമെങ്കിലും ഇരുനിലയുടെ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. മേൽക്കൂര നിരപ്പായി വാർത്തശേഷം ഉയരംകൂടി ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചാണ് വീടിന് പുറംകാഴ്ചയിൽ ഭംഗിയേകുന്ന ചരിഞ്ഞ മേൽക്കൂര നിർമിച്ചത്. ഇരുനിലകൾക്കുമിടയിൽ ക്യാവിറ്റി സ്‌പേസ് ഉള്ളതിനാൽ വീടിനുള്ളിൽ ചൂട് കുറവാണ്. ലളിതമായ പുറംകാഴ്ചയും കണ്ണിനു കുളിർമയേകുന്ന വെള്ള നിറവുമാണ് വീടിന്റെ ആകർഷണം.
പച്ചപ്പ്, സ്വാഭാവിക വെളിച്ചം, ക്രോസ് വെന്റിലേഷൻ. ഇവയ്ക്ക് പ്രാധാന്യം നൽകിയാണ് വീടൊരുക്കിയത്. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫോർമൽ ലിവിങ്, പ്രെയർ സ്‌പേസ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ ഒരു കിടപ്പുമുറി, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 4500 ചതുരശ്രഅടിയാണ് വിസ്തീർണം.
ഡൈനിങ്ങിൽനിന്ന് ഓട്ടമാറ്റിക് ഷട്ടറുള്ള വാതിലിലൂടെ വരാന്തയിലേക്കിറങ്ങാം.
അകത്തളത്തിലെ ആകർഷണങ്ങളിലൊന്ന് സ്റ്റീൽ ഫ്രയിമിൽ തേക്ക് തടിയിൽ തീർത്ത സ്‌റ്റെയറും ടഫൻഡ് ഗ്ലാസ് ഫിനിഷിലുള്ള കൈവരിയുമാണ്.
കിച്ചൻ, വർക്കേരിയ എന്നിവിടങ്ങളിൽ സ്റ്റോറേജ് ക്യാബിനുകൾ WPC ഫിനിഷിലാണ്.
ഡ്രൈ- വെറ്റ് ഏരിയ വേർതിരിച്ച ബാത്റൂമുകൾ കിടപ്പുമുറികൾക്ക് അനുബന്ധമായുണ്ട്.
പുതിയ വീടുപണിയാൻ പ്ലാനിടുന്ന നിരവധിയാളുകൾ റഫറൻസിനായി ഇവിടെയെത്തി വീടുകാണാറുണ്ട്.
Project facts
Location- Pulimavu,Kanjirappally
Owner- Dennis Sebastian & Jeema Dennis
Architect: George Sebastian
Destrad Designs Kanjirappally