ADVERTISEMENT

വാടകയ്‌ക്കെടുത്ത പുതിയ വീട്ടിൽ ഓർക്കാപ്പുറത്ത് ഒരു അജ്ഞാത മുറി കണ്ടെത്തിയതിന്റെ അമ്പരപ്പിലാണ് യുകെ സ്വദേശികളായ ദമ്പതികൾ. താമസത്തിനെത്തിയ ഇവർ ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടത്താണ് രഹസ്യമുറി കണ്ടെത്തിയത്. സാധനങ്ങൾ അടുക്കി വയ്ക്കുന്നതിനിടെ അടുക്കളയിലെ സിങ്കിനുതാഴെയായി തടിയിൽ നിർമിച്ചിരിക്കുന്ന കബോർഡിന്റെ പിൻഭാഗത്ത് ഒരു ചെറുദ്വാരം കണ്ടെത്തി. ആദ്യ കാഴ്ചയിൽ അവിടെ അസ്വാഭാവികമായി എന്തെങ്കിലും ഉണ്ടെന്ന് ഇവർക്ക് തോന്നിയതുമില്ല. 

പിന്നീട് വിശദമായി പരിശോധിച്ചപ്പോഴാണ് ഈ ദ്വാരത്തിന് പിന്നിൽ ഒരുമുറിതന്നെ ഒളിഞ്ഞിരിക്കുന്ന രഹസ്യം ഇവർ കണ്ടെത്തിയത്. മുറി തുറന്നു നോക്കിയപ്പോഴാകട്ടെ ഉള്ളിൽ നിറയെ ഉപയോഗശൂന്യമായ വസ്തുക്കളും അവശിഷ്ടങ്ങളും നിറഞ്ഞ നിലയിലായിരുന്നു. ഒരു വലിയ വാഷ്റൂമിനോളം വലുപ്പമാണ് ഈ മുറിക്കുണ്ടായിരുന്നത്. എന്നാൽ എന്തിനാണ് ഇങ്ങനെയൊരു മുറി നിർമിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. മുറി ഇത്തരത്തിൽ ആർക്കും കാണാനാവാത്ത വിധം അടച്ചുപൂട്ടി രഹസ്യമാക്കി വച്ചതിന്റെ കാരണവും മനസിലാക്കാനായിട്ടില്ല.

വീട്ടുടമ അജ്ഞാത മുറിയുടെ കാര്യം എന്തുകൊണ്ട് മറച്ചുവച്ചു എന്നതാണ് താമസക്കാരുടെ ആശങ്ക. സ്വാഭാവിക വെളിച്ചവും വായുവും കടന്നുചെല്ലുന്ന വിധത്തിൽ വെന്റിലേഷനോടു കൂടിയാണ് രഹസ്യ മുറിയുടെ നിർമാണം. വൈദ്യുതി കണക്‌ഷനും ഗ്യാസ് മീറ്ററും വയറിങ്ങുകളും എല്ലാം ഇവിടെ കാണാം. 

രഹസ്യ മുറിയുടെ ചിത്രങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 'താമസിക്കുന്ന വീട്ടിൽ ഇങ്ങനെയൊരു രഹസ്യ ഇടം കണ്ടെത്തിയാൽ നിങ്ങൾ എന്തു ചെയ്യും' എന്ന ചോദ്യത്തോടെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. അതേസമയം ഇത്തരം കാഴ്ചകൾ വാടകവീടുകളിൽ കണ്ടെത്തുന്നത് പുതുമയല്ല എന്നാണ് മറ്റൊരു കൂട്ടരുടെ വാദം. 

English Summary:

Couple Found Secret Room behind Kitchen Cabinet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com