ADVERTISEMENT

വീടുനിർമാണ അനുമതികൾക്കു സമർപ്പിക്കേണ്ട രേഖകൾ

1. സ്ഥലത്തിന്റെ ആധാരത്തിന്റെ പകർപ്പ്.

2. അതതു വർഷത്തെ കരം അടച്ച രസീത്. (കരം ഓൺലൈനായി അടയ്ക്കുന്നതിനായി https://www.revenue.kerala.gov.in/ എന്ന സൈറ്റ് സന്ദർശിക്കുക)

3. കൈവശാവകാശ സർട്ടിഫിക്കറ്റ്. (കൈവശാവകാശം അല്ലെങ്കിൽ പൊസെഷൻ സർട്ടിഫിക്കറ്റ് കിട്ടുന്നതിന് https://edistrict.kerala.gov.in/ ) എന്ന സൈറ്റ് സന്ദർശിക്കുക. 

4. സ്ഥലത്തിന്റെ ലൊക്കേഷൻ സ്‌കെച്ച്. (വില്ലേജിൽ നിന്നാണ് എടുക്കേണ്ടത്)

5. അംഗീകൃത ലൈസൻസുള്ള ലൈസൻസി. വരച്ച പ്ലാനിന്റെ 3 പകർപ്പ്. അതോടൊപ്പം ലൈസൻസിയുടെ സർട്ടിഫിക്കറ്റും. 

6. ബിടിആർ (ബേസിക് ടാക്സ് റജിസ്റ്റർ) പകർപ്പ്. ബിടിആർ കൂടെ ചേർക്കണമെന്നതു പുതിയ നിയമമാണ്. ഇതും വില്ലേജ് ഓഫിസിൽ നിന്നും കിട്ടും. കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ മാത്രമേ ബിടിആർ ആവശ്യമുള്ളൂ. 

ആദ്യം അംഗീകൃത ലൈസൻസിയെ കണ്ടെത്തുക. അവർ സ്ഥലം സന്ദർശിച്ച് അളവെടുക്കും. അതനുസരിച്ചു വീടിന്റെ പ്ലാൻ വരച്ചു തരും. ഇതെല്ലാം ചേർത്ത് ഐബിപിഎംഎസ് സങ്കേതം വഴി ഓൺലൈനായി അപേക്ഷിക്കണം. ആവശ്യമായ ഫീസും ഓൺലൈനായി അടയ്ക്കണം. അതിനു ശേഷം പഞ്ചായത്തിലാണെങ്കിൽ മേൽപറഞ്ഞ പകർപ്പുകൾ നേരിട്ടു നൽകണം. 

പകർപ്പിനൊപ്പം ഒറിജിനലും ഒത്തു നോക്കി വ്യക്തത വരുത്തുക. വിലയിരുത്തലിനായി സ്ഥലം സന്ദർശിക്കാൻ സ്ഥാപനങ്ങളിൽ നിന്നു പ്രതിനിധികൾ വരും. എല്ലാം പരിശോധിച്ചതിനു ശേഷം നിർമാണത്തിന് അനുമതി ലഭിക്കും. 

English Summary:

Building Permit- Documents to be Submitted- Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com