ADVERTISEMENT

ആധാരത്തിലെയും വസ്തുവിലെയും ക്രമക്കേടുകൾ മറച്ചുവച്ചു നടത്തുന്ന കൈമാറ്റങ്ങൾ പാരയാവുന്നത് വാങ്ങുന്നയാൾക്കു മാത്രമാണ്. അതുകൊണ്ടു വസ്തു വാങ്ങുമ്പോഴും നിർമാണപ്രവർത്തനങ്ങൾ നടത്തുമ്പോഴും ഇനി പറയുന്ന കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക.

ആധാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാങ്ങുന്ന വസ്തുവിന്റെ അവകാശം ഉടമയ്ക്കുമാത്രമാണെന്ന് ഉറപ്പാക്കുക. വസ്തുവിന്റെ ആധാരം, മുന്നാധാരം തുടങ്ങി 30 വർഷമായി ഉടമസ്ഥാവകാശം കാണിക്കുന്ന രേഖകൾ പരിശോധിക്കുക. 30 വർഷത്തെ ബാധ്യതാ സർട്ടിഫിക്കറ്റും ഉറപ്പാക്കുക. ഈ വസ്തുവിൽ മറ്റേതെങ്കിലും അവകാശികളോ ബാങ്ക് ജപ്തിയോ ബാധ്യതകളോ ഉണ്ടോയെന്നും അതു നിലനിൽക്കുന്നുണ്ടോ എന്നും പരിശോധിക്കുക.  എല്ലാ രേഖകളുടെയും ഒറിജിനൽ തന്നെ പരിശോധിക്കുക. കൈവശാവകാശ സർട്ടിഫിക്കറ്റ്, ലൊക്കേഷൻ സ്കെച്ച്, നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ് എന്നിവയുണ്ടെന്നും ഉറപ്പാക്കുക

പുരയിടത്തിലേ വീടു വയ്ക്കാനാകൂ

വീടു നിര്‍മിക്കാനായി വസ്തു വാങ്ങുമ്പോൾ ഭൂമിയുടെ തരം അഥവാ സ്വഭാവം പുരയിടം ആണെന്ന് ഉറപ്പുവരുത്തുക. വസ്തുവിന്റെ കരം അടച്ച രസീതിൽ ഇതു കൃത്യമായി രേഖപ്പെടുത്തിയിരിക്കും. വസ്തുവിനെ പുരയിടം, നിലം, തണ്ണീർത്തടം എന്നിങ്ങനെ തരംതരിച്ചിട്ടുണ്ട്. വീടു വയ്ക്കാനായി ഉദ്ദേശിച്ചിരിക്കുന്ന സ്ഥലം പുരയിടമായിട്ടല്ല കരം അടച്ചിരിക്കുന്നതെങ്കിൽ വീടു വയ്ക്കാൻ നിർമാണ അനുമതി ലഭിക്കുകയില്ല. തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള തടസ്സങ്ങൾ നേരിടേണ്ടി വരും. 

വീട്ടിലേക്കുള്ള വഴി ആധാരത്തിലില്ല...

വഴി ആധാരത്തിൽ കാണിച്ചിട്ടില്ലെങ്കിൽ ആ ഭൂമി വാങ്ങാതിരിക്കുന്നതാണ് ഉത്തമം. പൂർവിക സ്വത്തായി കൈമാറിക്കിട്ടിയ വസ്തുവിൽ, ആധാരത്തിൽ വഴി കാണിക്കാൻ മറന്നുപോയ അവസ്ഥ ഉണ്ടായാൽ, ആ വസ്തുവിലേക്കെത്താൻ ഉപയോഗിക്കുന്ന നടപ്പാതയിൽ ഉടമയ്ക്ക് അവകാശമുണ്ടായിരിക്കും. അത് ആരുടെ വസ്തുവിലൂടെയാണോ പോകുന്നത്, അവർ തടസ്സം പറഞ്ഞാൽ നടപ്പവകാശത്തിനായി കോടതിയെ സമീപിക്കാവുന്നതാണ്. 

കടപ്പാട്

അഡ്വ. കെ. ടി. സജു

English Summary:

Buying/ Selling Property- Basic Laws You Need to Know

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com