ADVERTISEMENT

വസ്തു വാങ്ങി അതിൽ ആഗ്രഹിച്ച പോലെയൊരു വീട് വയ്ക്കുക എന്നത് മിക്ക മലയാളികളുടെയും സ്വപ്നമാണ്. സ്വപ്നം യാഥാർഥ്യമാക്കാനൊരുങ്ങുമ്പോൾ കൃത്യമായ നിയമങ്ങളും വസ്തുതകളും അറിഞ്ഞിരിക്കുന്നതു നല്ലതാണ്. 

ഇടനിലക്കാർക്ക് വസ്തു വിൽക്കുന്നത് വെറും കച്ചവടം മാത്രമായിരിക്കും. ഉടമയ്ക്ക് വസ്തു വിറ്റിട്ട് അത്യാവശ്യങ്ങളുണ്ടാകും. ആധാരത്തിലെയും വസ്തുവിലെയും ക്രമക്കേടുകൾ മറച്ചുവച്ചു നടത്തുന്ന കൈമാറ്റങ്ങൾ പാരയാവുന്നത് വാങ്ങുന്നയാൾക്കു മാത്രമാണ്.  അതുകൊണ്ടു വസ്തു വാങ്ങുമ്പോഴും നിർമാണപ്രവർത്തനങ്ങൾ നടത്തുമ്പോഴും ഇനി പറയുന്ന കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക. 

ടൗൺ പ്ലാൻ സ്കീമുകൾ

പല പ്രധാനപ്പെട്ട പ്രദേശങ്ങളും വർഷങ്ങൾക്കു മുൻപേ ടൗൺ പ്ലാനിങ്ങിനായി കരാർ എടുത്തിട്ടുണ്ടാകും. ടൗൺ പ്ലാനിങ്ങ് സ്കീമുകൾ കരാറായിരിക്കുന്ന സ്ഥലങ്ങൾ പല മേഖലകളായി തിരിച്ചിട്ടുണ്ട്. സോണിങ് എന്നാണതിനു പറയുക. ഇതിൽ അഗ്രികൾച്ചറൽ, റസിഡൻഷ്യൽ, കമേഴ്സ്യൽ, ഇൻഡസ്ട്രിയൽ തുടങ്ങിയ സോണുകൾ ഉണ്ടായിരിക്കും. ഇതിൽ റസിഡൻഷ്യൽ അല്ലാത്ത ഏതു സോണിലായാലും നിർമാണ പ്രവർത്തനങ്ങൾക്കു പലതരത്തിലുള്ള നിബന്ധനകളുണ്ടാകും. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സമീപിച്ച് ഇതിന്റെ കൃത്യമായ വിവരങ്ങളറിയുക. തുടർന്നു മാത്രം വസ്തു വാങ്ങുക. 

പ്ലോട്ടുകൾക്ക് ഡെവലപ്മെന്റ് പെർമിറ്റ്

പ്ലോട്ട് തിരിച്ചു വിൽക്കാൻ വച്ചിരിക്കുന്ന സ്ഥലം വാങ്ങുമ്പോഴും ശ്രദ്ധിക്കണം. വലിയ പ്ലോട്ട് ചെറിയ പ്ലോട്ടുകളാക്കുമ്പോൾ ആവശ്യമുള്ള ഡെവലപ്മെന്റ് പെർമിറ്റ് ഉണ്ടെന്ന് ഉറപ്പാക്കുക. ഉടമയോടു ചോദിച്ചു മനസ്സിലാക്കാം. അല്ലെങ്കിൽ നിർമാണ അനുമതി നിരസിക്കപ്പെടാൻ സാധ്യതയുണ്ട്. 

കൈവശാവകാശ സർട്ടിഫിക്കറ്റിന്

കൈവശാവകാശ നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ് ലഭിക്കാൻ അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓരോന്നിനും പ്രത്യേകം ഫോമുകളുണ്ട്. അക്ഷയ സെന്ററുകൾ വഴി ഓൺലൈനായും അപേക്ഷിക്കാം. നിശ്ചിത ഫീസുണ്ട്. 

കൂട്ടിച്ചേർക്കലുകൾ നടത്തുമ്പോൾ

നിർമാണം പൂർത്തിയായ കെട്ടിടത്തിന്റെ ഘടനയ്ക്കു മാറ്റം വരുന്ന രീതിയിൽ കൂട്ടിച്ചേർക്കലുകൾ നടത്തണമെങ്കിൽ അതതു തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് അനുമതി വാങ്ങേണ്ടതാണ്. കാർപോർച്ച്, അടുക്കളയുടെ വർക്കേരിയ പോലെ വീടിനുവരുന്ന കൂട്ടിച്ചേർക്കലുകൾ നടത്തുമ്പോഴാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്. നിലവിലുള്ള ഏരിയയിലെ പാർട്ടീഷൻ പ്രശ്നമാകാറില്ല. 

കെട്ടിടം ഉയർത്തുമ്പോൾ

കെട്ടിടം ഉയർത്തുമ്പോൾ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് അനുമതി നേടുക. അല്ലാത്തപക്ഷം പിഴ കൊടുക്കേണ്ടതായി വരും. 

കടപ്പാട്

അഡ്വ. കെ. ടി. സജു

English Summary:

Things to know while buying Divided Plots, Development Permit etc..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com