ചെറിയ സ്ഥലത്ത് വീട് നിർമാണം; അറിയണം ഈ നിയമങ്ങൾ
Mail This Article
ചെറിയ സ്ഥലത്ത് വീട് നിർമിക്കുമ്പോൾ കെട്ടിടനിർമാണ ചട്ടത്തിലുള്ള ഇളവുകൾ അറിഞ്ഞിരിക്കുന്നത് പ്രയോജനപ്പെടുത്താം.
ദേശീയപാത, സംസ്ഥാനപാത, ജില്ലാ റോഡുകൾ, 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 220 ബി പ്രകാരം, വിജ്ഞാപനം ചെയ്ത മറ്റു റോഡുകൾ. ആറു മീറ്ററിൽ കൂടുതൽ വീതിയുള്ള വിജ്ഞാപനം ചെയ്യാത്ത റോഡുകൾ എന്നിവയിൽ നിന്നു പാലിക്കേണ്ട കുറഞ്ഞ അകലം മൂന്നു മീറ്ററാണ്.
∙സൺഷേഡ്, റൂഫ് പ്രൊജക്ഷൻ എന്നിവ 75 സെന്റിമീറ്റർ വരെ അനുവദനീയമാണ്.
∙ആറു മീറ്ററിൽ താഴെ വീതിയുള്ള, വിജ്ഞാപനം ചെയ്യാത്ത റോഡിൽ നിന്നു കെട്ടിടത്തിലേക്കുള്ള കുറഞ്ഞ അകലം രണ്ടു മീറ്റർ.
∙75 മീറ്റർ നീളത്തിൽ കൂടാത്ത, ഇടവഴികളിൽ നിന്നു കെട്ടിടത്തിലേക്കുള്ള കുറഞ്ഞ അകലം – ഒന്നര മീറ്റർ (ഉയരം 7 മീറ്റർ)
തുറസ്സായ സ്ഥലം – 200 ചതുരശ്ര മീറ്റർവരെ ബിൽറ്റപ്പ് ഏരിയയുള്ള കെട്ടിടത്തിന്
∙മുൻഭാഗം ശരാശരി – 1.8 മീറ്റർ, കുറഞ്ഞത് 1.20 മീറ്റർ.
∙പിൻഭാഗം ശരാശരി – ഒരു മീറ്റർ കുറഞ്ഞത് 0.5 മീറ്റർ
∙ഇരുവശവും 60 സെന്റിമീറ്റർ വീതം.
∙മുൻഭാഗമല്ലാത്ത ഏതെങ്കിലും ഒരു ഭാഗത്തു ജനലോ വാതിലോ വെന്റിലേറ്ററോ ഇല്ലെങ്കിൽ 50 സെന്റിമീറ്റർ മതിയാകും.
∙ഏഴു മീറ്റർവരെ ഉയരമുള്ള കെട്ടിടത്തിന് ഏതെങ്കിലും ഒരു പാർശ്വഭാഗവും പിൻഭാഗവും തൊട്ടടുത്ത സ്ഥലമുടമയുടെ രേഖാമൂലമുള്ള സമ്മതമുണ്ടെങ്കിൽ മതിലിനോടു ചേർത്തു നിർമിക്കാം.
സൺഷേഡ്, റൂഫ് പ്രൊജക്ഷൻ എന്നിവ തുറസ്സായ സ്ഥലത്തേക്ക് അനുവദനീയമായത്
∙തുറസ്സായ സ്ഥലം 60 സെന്റിമീറ്റർ കുറഞ്ഞാൽ പ്രൊജക്ഷൻ പാടില്ല.
∙തുറസ്സായ സ്ഥലം 60 സെന്റിമീറ്ററും 100 സെന്റിമീറ്ററിൽ കുറവും ആയാൽ 30 സെന്റിമീറ്റർ പ്രൊജക്ഷനാവാം.
∙ഒരു മീറ്ററും 1.5 മീറ്ററിൽ കുറവുമായാൽ 60 സെന്റിമീറ്റർ പ്രൊജക്ഷനാവാം.
∙ഒന്നര മീറ്ററോ അതിൽ കൂടിയാലോ 75 സെന്റിമീറ്റർ പ്രൊജക്ഷനാവാം.
∙ഒരു മീറ്ററുള്ള ഭാഗത്തേക്കു വാതിൽ അനുവദനീയമാണ്.
∙60 സെന്റിമീറ്റർ ഉള്ള ഭാഗത്തേക്കു ജനൽ അനുവദനീയമാണ്.