ADVERTISEMENT

വയനാട് മുട്ടിൽ പഞ്ചായത്തിലെ പരിയാരത്തെ നേന്ത്രവാഴക്കർഷകനായ ചക്കുംകുഴിയിൽ അജിത് അശോകന്റെ അഭിപ്രായത്തിൽ മഞ്ചേരിക്കുള്ളന് മഞ്ചേരിയുമായി ബന്ധമൊന്നുമില്ല. തമിഴ്നാട്ടിൽ നിന്നുള്ള ചില ഇനങ്ങളുമായാണു സാമ്യം കൂടുതൽ. ഒട്ടേറെ നേന്ത്രൻ ഇനങ്ങൾ കൃഷിചെയ്തിട്ടുള്ള അജിത് നിലവിൽ വർഷം 6,000 വാഴയാണു നടുന്നത്. എന്നാൽ, അജിത് കൃഷി ചെയ്യുന്ന ‘മഞ്ചേരിക്കുള്ളൻ’ ലക്ഷണങ്ങളിൽ കണ്ണാറ വാഴഗവേഷണകേന്ദ്രത്തിലെ കുള്ളൻവാഴകളില്‍നിന്നു വ്യത്യസ്തമാണ്.

Read also: വർഷം കൃഷി ചെയ്യുന്നത് 4000 മഞ്ചേരി കുള്ളൻ വാഴകൾ; അഞ്ചാം മാസം കുല, എട്ടാം മാസം വിളവെടുപ്പെന്ന് കർഷകൻ

തന്റെ കൃഷിയിടത്തിലുള്ള ‘മഞ്ചേരിക്കുള്ളനെ’ പൂർണമായും കുള്ളനെന്നു പറയാനാവില്ലെന്ന് അജിത്. ശരാശരി എട്ടരയടി ഉയരം. 6 മാസം മുതൽ കുലച്ചു തുടങ്ങും. അതനുസരിച്ച് എട്ടര മാസം മുതൽ വിളവെടുപ്പു തുടങ്ങാം. 10 മാസംകൊണ്ട് തോട്ടത്തിലെ വിളവെടുപ്പു പൂർണമാകും. കുലയ്ക്കു ശരാശരി 14 കിലോ തൂക്കം. 18–19 കിലോ തൂക്കമെത്തുന്ന കുലകളുമുണ്ടെന്ന് അജിത്. വടക്കൻ ജില്ലകളിലെ വാഴക്കർഷകർ നിലവിൽ വാഴയ്ക്കു താങ്ങുകാൽ നൽകുന്ന പതിവില്ല. പകരം പ്ലാസ്റ്റിക് വള്ളികൊണ്ട് വാഴകൾ പരസ്പരം വലിച്ചു കെട്ടി കാറ്റുപിടിക്കാതെ നിർത്തുന്നതാണ് രീതി. ഈ രീതിയിൽ ഒരു വാഴയ്ക്കു വരുന്ന ചെലവ് 20 രൂപ മാത്രം. ഏതായാലും താരതമ്യേന കുള്ളൻ പ്രകൃതമുള്ള നേന്ത്രൻ കർഷകർക്കു മെച്ചമെന്ന് അജിത്. 20 കിലോയ്ക്കു മുകളിൽ തൂക്കമുള്ള കുലകളെക്കാൾ കച്ചവടക്കാർക്കും ഇപ്പോൾ താൽപര്യം അത്തരം കുലകളോടാണെന്ന് അജിത് പറയുന്നു.

ഫോൺ: 9562202745

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com