ADVERTISEMENT

വൈവിധ്യമാര്‍ന്ന മില്ലറ്റ് വിഭവത്തിന്റെ  പാചകക്കുറിപ്പു തയാറാക്കിയത് ദേശീയ– രാജ്യാന്തര ഭക്ഷ്യ ബ്രാൻഡുകൾക്കു വേണ്ടി പ്രവർത്തിക്കുന്ന ഫുഡ് ടെക്നോളജിസ്റ്റും ഡയറ്റീഷ്യനുമായ ദുർഗ ചെല്ലാറാം ബെംഗളൂരു. 

റാഗി ചോക്‌ലേറ്റ് കേക്ക്

  1. റാഗിപ്പൊടി - മുക്കാൽ കപ്പ്
    മൈദ - മുക്കാൽ കപ്പ്
    കോക്കോ പൗഡർ – 2 വലിയ സ്പൂൺ
    ബേക്കിങ് പൗഡർ - ഒരു ചെറിയ സ്പൂൺ
    ബേക്കിങ് സോഡ - അര ചെറിയ സ്പൂൺ
    ഉപ്പ് - ഒരു നുള്ള്
  2. ബ്രൗൺ ഷുഗർ - ഒരു കപ്പ് (പകരം പനംചക്കരയും ഉപയോഗിക്കാം)
    കട്ടത്തൈര് - ഒരു കപ്പ്, അടിച്ചത്
    വെണ്ണ ഉരുക്കിയത് - മുക്കാൽ കപ്പ്
    വനില എസൻസ് - 2 ചെറിയ സ്പൂൺ
  3. കുക്കിങ് ചോക്‌ലേറ്റ് - 200 ഗ്രാം, ഉരുക്കിയത്
  4. ബദാം അരിഞ്ഞത് - 2 വലിയ സ്പൂൺ, അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

  • അവ്‍ൻ 1800Cൽ ചൂടാക്കിയിടുക.
  • ബേക്കിങ് പാനിൽ മയംപുരട്ടിയ പാർച്ചുമെന്റ് പേപ്പർ ഇട്ടു തയാറാക്കി വയ്ക്കണം.
  • ഒന്നാമത്തെ ചേരുവ 3-4 തവണ ഇടഞ്ഞ് യോജിപ്പിച്ചു വയ്ക്കുക.
  • ഒരു മിക്സിങ് ബൗളിൽ രണ്ടാമത്തെ ചേരുവ ചേർത്തു മെല്ലെ അടിച്ചു യോജിപ്പിക്കണം. 
  • ഇതിലേക്ക് ഇടഞ്ഞു വച്ചിരിക്കുന്ന മാവ് മെല്ലെ ചേർത്തു യോജിപ്പിക്കുക. അധികം ഇളക്കരുത്. മാവിനു കട്ടികൂടിയാൽ ഒരു വലിയ സ്പൂൺ വെള്ളം ചേർക്കുക.
  • ഇതു തയാറാക്കിയ ബേക്കിങ് പാനിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20 മിനിറ്റ് ബേക്ക് ചെയ്യണം.
  • തയാറാക്കിയ കേക്ക് വയർ റാക്കിൽ ചൂടാറാൻ വയ്ക്കുക.
  • നന്നായി ചൂടാറിയ ശേഷം ചോക്‌ലേറ്റ് ഉരുക്കിയത് കേക്കിനു മുകളിൽ ഒഴിച്ചു ബദാം അരിഞ്ഞതു വിതറി ഭംഗിയായി അലങ്കരിച്ചു വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com