ADVERTISEMENT

ഗിരീഷ് പുലിയൂർ

ഡി സി ബുക്സ്

വില: 180 രൂപ

ഗിരീഷ് പുലിയൂർ പാടുന്നത് തികച്ചും അടിസ്ഥാനപരമായ മനുഷ്യഭാവങ്ങളെക്കുറിച്ചാണ്. പേടി പോലെ, ഹിംസ പോലെ, പ്രകൃതിയുടെ നിതാന്തസാന്നിധ്യത്തിന്റെ ശീതള സാന്ത്വനം പോലെ. വാക്കുകൾ ഇവിടെ സ്വയം ചലിക്കുന്നു. ആ ചലനത്തിന്റെ താളമാണ് ഈ കവിതകളിൽ ആസ്വദിക്കുന്നത്. ഈ കവിതകളിൽ സ്നേഹമുണ്ട്, മനുഷ്യാവസ്ഥയുടെ സങ്കടമുണ്ട്. ഭാവിയെക്കുറിച്ചുള്ള ഭയമുണ്ട്. ചിലപ്പോൾ പരിഹാസത്തിന്റെ ഉപ്പും രോഷത്തിന്റെ എരിവും ദുരനുഭവങ്ങളുടെ പുളിയും എതിർപ്പിന്റെ ചവർപ്പുമുണ്ട്. എല്ലാം നാം അനുഭവിക്കുന്നതോ, നടക്കുന്നതിനെക്കാളേറെ നൃത്തം ചെയ്യാൻ ഇഷ്ടപ്പെടുന്ന ഭാഷയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com