കൃഷ്ണഗീതം – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ എഴുതിയ കവിത
Mail This Article
×
ഗുരുവായൂരാണെന്റെ മനസ്സ്
അവിടേക്കണയാനെൻ തപസ്സ്
പാരിടമാകെയും തമസ്സ്-
എങ്കിൽ കണ്ണന്റെയനുഗ്രഹമുഷസ്സ്....
അവിടുത്തെ മുന്നിലീ
ഗായകനെങ്ങനെ
പാടാതിരിക്കും കണ്ണാ....
അധരം വിതുമ്പുമെൻ
ദുഃഖം നീയെങ്ങനെ
കാണാതിരിക്കും കണ്ണാ....
ഒരിക്കലും വാടാത്ത
ഭക്തി സുമങ്ങളാൽ
അർച്ചന ചെയ്തോളാം....
ദീപാരാധനയും
നിർമാല്യം തൊഴലു-
മായ് നിന്നിലലിഞ്ഞോളാം...
അവിടുത്തെ പുഞ്ചിരി
കാണാതെയങ്ങിനെ
ലോകം ചിരിക്കും കണ്ണാ....
കദളി നേദിക്കാതെ
തൃപ്പാദം വണങ്ങാതെ
മോക്ഷമുണ്ടോ കണ്ണാ....
പാപക്കയങ്ങളെ
പുണ്യ തീർഥമാക്കുന്ന
ശക്തി സ്രോതസാകുന്നു നീ....
ശ്രീകൃഷ്ണ ഭഗവാനേ
അവതാരങ്ങൾതൻ
സമ്പൂർണതയാണു നീ....
English Summary:
Malayalam Poem ' Krishnageetham ' Written by Abdul Basith Kuttimakkal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.