പ്രതീക്ഷ – നൈന മണ്ണഞ്ചേരി എഴുതിയ കവിത
Mail This Article
×
വിടരുവാൻ വെമ്പുന്ന ആശാമുകുളങ്ങൾ
നിറയുന്ന സ്വപ്നങ്ങളാകുന്നു ജീവിതം.
ജീവിതം വെട്ടിപ്പിടിക്കുവാൻ വെമ്പുന്ന
മനസ്സിൽ പ്രതീക്ഷതൻ തേരോടും മുകുളങ്ങൾ..
ആശകളൊന്നായ് തകർന്നു പോയ് അന്നൊരാ
പ്രളയം വിനാശം വിതച്ചൊരു നാളുകൾ..
സമ്പാദ്യമെല്ലാം ഒലിച്ചു പോയ് മാനുഷൻ
എത്ര നിസ്സാരൻ, അറിഞ്ഞൊരാ നാളുകൾ..
സ്വപ്നരഥത്തിൽ വീണ്ടും മുകുളങ്ങൾ
വിടരാൻ തുടങ്ങവെ, വന്നു കൊറോണയും
ബന്ധനത്തിന്റെ ചങ്ങല മുറുകുമ്പോൾ
എവിടെയോ ഉയരുന്ന ആശ തൻ തേങ്ങലും..
ആശ്വാസമായന്ന് ചേർത്തു പിടിച്ചൊരാ-
സ്നേഹം കരുത്ത് പകർന്ന കരങ്ങളിൽ
കൈപിടിച്ചുയരുമ്പോൾ എവിടെയോ കേൾക്കുന്നു
ആശാമുകുളങ്ങൾ വിടരുന്ന പുഞ്ചിരി..
English Summary:
Malayalam Poem ' Pratheeksha ' Written by Naina Mannanchery
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.