ADVERTISEMENT

നീയൊരുമാത്ര ഒരുമിച്ചിരിക്കുമ്പോൾ

എൻവേദനയെല്ലാം മറന്നിടുന്നൂ..

ഈ പാഴ്‌മുളം കൂടിലൊരിത്തിരി സ്നേഹത്തിൻ

തേനുറവയായ് നീയണഞ്ഞിരിക്കൂ...
 

വർഷവും വസന്തവും പോയ്മറഞ്ഞു

ഉള്ളിൽ, 

വേനലും വിഷുവും വന്നിതല്ലോ...

നീയൊരു വിഷുപക്ഷിയായ് പാടൂ

ഞാനെന്റെ വേദനയങ്ങനെ മറന്നിടട്ടേ..

English Summary:

Malayalam Poem Written by Sreepadam