ADVERTISEMENT

ഹിമ ശങ്കരിയെ പ്രധാന കഥാപാത്രമാക്കി നവാഗതരായ അജേഷ് സുധാകരൻ-മഹേഷ് മനോഹർ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രം 'ചാപ്പ കുത്ത്' ഏപ്രിൽ അഞ്ചിന് തിയറ്ററിൽ എത്തുന്നു. രാജ്യാന്തര ഫെസ്‌റ്റുകളുടെ ഭാഗമായി പ്രദർശിപ്പിച്ച ഒരു നല്ല  സിനിമയാണ് ചാപ്പകുത്ത് എന്നാണ് ചിത്രത്തിലെ നായികയായ ഹിമ ശങ്കരി പറയുന്നത്.  സഹോദരി-സഹോദര ബന്ധത്തിന്‍റെ ആഴം വരച്ചുകാട്ടുന്ന ചിത്രംകൂടിയാണിത് എന്ന് ഹിമ പറയുന്നു.  കോവിഡ് മഹാമാരി ദുരിതം വിതച്ച ഒരു കുടുംബത്തിന്റെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ചാപ്പകുത്ത്.  സിനിമയ്ക്ക് വേണ്ടി ഇതുവരെ അറിയാത്ത പണികൾ പലതും പഠിക്കേണ്ടി വന്നുവെന്നും ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് 'ചാപ്പകുത്ത്' എന്നും ഹിമ മനോരമ ഓൺലൈനിനോടു പറഞ്ഞു.

പുരസ്‌കാര നിറവിൽ ചാപ്പകുത്ത് 

ചാപ്പ കുത്ത് ഒരു നല്ല രസമുള്ള ഒരു ചെറിയ സിനിമയാണ്.  സിനിമയുടെ സംഗീതം നല്ല സുഖമുള്ളതാണ്.  ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒരു കഥാപത്രമായിട്ടാണ്  ഈ സിനിമയിൽ അഭിനയിച്ചത്.  ചാപ്പകുത്ത് ദേശീയ രാജ്യാന്തര ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും നിരവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്തു.  ഒടുവിൽ കിട്ടിയത് സംഗീതത്തിന് ദാദാസാഹിബ് ഫാൽക്കെ അവാർഡാണ്. ചാപ്പകുത്ത് നിർമിച്ചത് ബിഗ് ബജറ്റ് സിനിമകൾ മൊഴിമാറ്റി റിലീസ് ചെയുന്ന ജെഎസ് സ്റ്റുഡിയോസ് ആണ്. ഡോക്ടർ മനോജ് ഗോവിന്ദ് ആണ് വിതരണം. 

hima-3

അനുജന് വേണ്ടി ജീവിച്ച ചേച്ചി 

അജേഷ് സുധാകരൻ മഹേഷ് മനോഹരൻ എന്നവർ ചേർന്നാണ് ചാപ്പകുത്ത് സംവിധാനം ചെയ്തത്. അവർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.  ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ഒരു ചേച്ചിയുടെയും അനുജന്റെയും ബന്ധത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്.  ഒരു അപകടത്തിൽ പെട്ട് മാനസിക നില തകരാറിലായ അനുജനെ സംരക്ഷിക്കാൻ ചേച്ചി വിവാഹം ഉപേക്ഷിച്ച് അവനു വേണ്ടി ജോലി ചെയ്തു ജീവിക്കുകയാണ്. ആ സമയത്താണ് കോവിഡ്  എന്ന മഹാമാരി വരുന്നത്.  നടന്ന സംഭവത്തിന്റെ തീവ്രത മുഴുവൻ സിനിമയിലുണ്ട്. ഞാൻ ആണ് സിനിമയിൽ ചേച്ചിയുടെ വേഷം ചെയ്യുന്നത്. തമിഴ് താരമായ ലോകേഷ് ആണ് എന്റെ അനുജൻ ആയി അഭിനയിക്കുന്നത്. ടോം സ്കോട്ട് ആണ് മറ്റൊരു താരം, പിന്നെ ഗോകുൽ, അങ്ങനെ കുറച്ചു താരങ്ങളുണ്ട്. ലോകേഷിനു ഒരു ഡയലോഗ് പോലും ഇല്ല സിനിമയിൽ, അവൻ ഭ്രാന്തൻ ആയിട്ടാണ് അഭിനയിച്ചിരിക്കുന്നത്. കൊറോണ കാരണം അവരുടെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ട് അതാണ് ചാപ്പകുത്ത്. ഒരാളെ എങ്ങനെ മറ്റൊന്നായി മുദ്രകുത്തും അതാണ് സിനിമ പറയുന്നത്.  വളരെ മനോഹരമായ അഞ്ചു പാട്ടുകൾ ചിത്രത്തിലുണ്ട്.

സിനിമയ്ക്ക് വേണ്ടി വള്ളം തുഴയാൻ പഠിച്ചു 

ഞാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടി ചെയ്തൊരു സിനിമയാണ് ഇത്. വള്ളം തുഴയൽ മീൻ പിടിത്തം  മീൻ കച്ചവടം തുടങ്ങി നമുക്ക് അറിയാത്ത കാര്യങ്ങൾ ഒക്കെ ചെയ്തു.  ലൊകേഷനിൽ ചെന്നിട്ടാണ് ഇതൊക്കെ പഠിച്ചെടുത്തത്. കായലിന്റെ ചെറിയ ഇടത്തോടിൽ ആണ് വള്ളം തുഴയാൻ പഠിച്ചത്. വള്ളം തുഴയുമ്പോൾ നമ്മൾ ക്ഷീണിച്ചു പോകും.  ഞാൻ വള്ളം തുഴയുമ്പോൾ മുന്നോട്ട്  പോകുന്നതിന് പകരം നേരെ പിന്നോട്ട് പോകും, ടോം സ്കോട്ട് ആണ് എന്നെ തുഴയാൻ പഠിപ്പിച്ചത്. കുറെ രസകരമായ അനുഭവം ഉണ്ടായിരുന്നു. ഞാൻ കുറെ നാളായി വെജിറ്റേറിയൻ ആയിരുന്നു. പക്ഷേ ഒൻപത് മാസത്തിനു ശേഷം നോൺ വെജ് കഴിച്ചത് ഈ കഥാപാത്രത്തിന് വേണ്ടിയാണ്. ഞങ്ങൾ കായലിൽ ഇങ്ങനെ കാലിട്ട് ഇരിക്കുമ്പോൾ എനിക്ക് മീൻ കഴിക്കാൻ തോന്നി. ആ കഥാപാത്രത്തിലേക്ക് മുഴുകുന്നതിനിടയിൽ കഥാപാത്രത്തിന്റെ സ്വഭാവങ്ങൾ എന്നിൽ സ്വാധീനം ചെലുത്തിയതാകാം. ഞാൻ പെട്ടെന്ന് പോയി മീൻ വറുത്തത് കൊതിയോടെ എടുത്തു കഴിച്ചു.  കൊറോണയിൽ പെട്ട് ദുരിതം അനുഭവിച്ചവരെ കൂടുതൽ മനസ്സിലാക്കാൻ പറ്റി.  നന്നായി വെയിൽ കൊണ്ടിരുന്നു ആ സമയത്ത്. ശരിക്കും നിറം മാറി ടാൻ ആയി. പിന്നീട് ആറു മാസം എടുത്തു എന്റെ ശരിയായ നിരത്തിലേക്ക് തിരിച്ചുവരാൻ. അങ്ങനെ ഒരുപാട് അനുഭവങ്ങൾ കിട്ടിയ സിനിമയാണ് ചാപ്പകുത്ത്.  

ചാപ്പകുത്ത് തിയറ്ററിൽ പോയി കാണണം 

ചാപ്പകുത്ത് എന്നു കേൾക്കുമ്പോൾ ആളുകൾക്ക് എന്താണ് ഫീൽ ചെയ്യുന്നത് എന്നറിയില്ല. പക്ഷേ തീയറ്ററിൽ പോയി കാണേണ്ട നല്ലൊരു സിനിമയാണ് ഇത്. മനസിനെ തൊടുന്ന, മാനുഷികമായ ഒരുപാട് വികാരങ്ങൾ പ്രകടിപ്പിക്കുന്ന സിനിമയാണ്. ഇത്തരത്തിലുള്ള നിരവധി മനുഷ്യർ നമ്മൾ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് നമുക്ക് ഈ സിനിമ തോന്നും.  ഈ സിനിമ പ്രദർശിപ്പിച്ച സമയത്ത് ഞാൻ അവിടെ ഇരിപ്പുണ്ടെങ്കിലും ഞാൻ ആണ് അതെന്ന് മനസ്സിലായില്ല. അങ്ങനെ ഒരു വേഷത്തിലാണ് സിനിമയിൽ അഭിനയിച്ചിട്ടുളളത്.  

അടുത്തത് രണ്ടാം യാമം

നേമം പുഷ്പരാജ് സാറിന്റെ രണ്ടാം യാമം എന്ന ഒരു സിനിമയിൽ ആണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.  വളരെ തന്റേടി ആയ കളർഫുൾ ആയ ഒരു കഥാപാത്രമാണ്. എന്റെ കുറെ ഷേഡ്‌സ് ആ കഥാപാത്രത്തിനുണ്ട് പക്ഷെ ചാപ്പകുത്തിലെ കഥാപത്രത്തിനു എന്റെ ഒരു സ്വഭാവവും ഇല്ല.

English Summary:

Chat with Hima Shankari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com