ADVERTISEMENT

തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ​ഗുണ്ടൂർ കാരത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അല വൈകുണ്ഠപുരം ലോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ത്രിവിക്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ​ഗുണ്ടൂർ കാരം. ജയറാമും ഒരു പ്രധാന വേഷത്തിലെത്തുന്നു.

ശ്രീലീലയാണ് ചിത്രത്തിലെ നായിക. മീനാക്ഷി ചൗധരി, പ്രകാശ് രാജ്, ജ​ഗപതി ബാബു, റാവു രമേഷ്, രമ്യാ കൃഷ്ണൻ, വെണ്ണെലാ കിഷോർ എന്നിവരാണ് മറ്റുവേഷങ്ങളിൽ. 

മനോജ് പരമഹംസയാണ് ഛായാ​ഗ്രഹണം. എസ്. തമൻ സം​ഗീതസംവിധാനവും എഡിറ്റിങ് നവീൻ നൂലിയും നിർവഹിക്കുന്നു.

ഹാരിക ആൻഡ് ഹാസിനി ക്രിയേഷൻസിന്റെ ബാനറിൽ എസ്. രാധാകൃഷ്ണയാണ് നിർമാണം. ചിത്രം ഈ മാസം 12-ന് തിയറ്ററുകളിലെത്തും.

English Summary:

Watch Guntur Kaaram Theatrical Trailer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com