ADVERTISEMENT

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മോഹൻ‍ലാലും ശോഭനയും പതിനഞ്ച് വർഷങ്ങൾക്കു ശേഷം വീണ്ടും ഒന്നിച്ചെത്തുകയാണ്. മോഹൻലാലിനൊപ്പമുള്ള തന്റെ അൻപത്തിയാറാം സിനിമയാണിതെന്നായിരുന്നു ശോഭന പറഞ്ഞത്.  സത്യത്തിൽ മോഹൻലാലും ശോഭനയും  55 സിനിമകളിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ടോ? 1985 മുതൽ 2009 വരെ 25 സിനിമകളിൽ മാത്രമാണ് മോഹൻലാലും ശോഭനയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്, എന്നാണ് സഫീർ അഹമദ് എന്ന പ്രേക്ഷകൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. അതിനുള്ള തെളിവുകൾ നിരത്തിയുള്ള സഫീറിന്റെ കുറിപ്പ് പ്രേക്ഷകരുടെ ഇടയിലും വൈറലായി കഴിഞ്ഞു.

സഫീറിന്റെ കുറിപ്പ് വായിക്കാം:

‘‘55 മോഹൻലാൽ-ശോഭന സിനിമകൾ

മോഹൻലാലും ശോഭനയും,അവർ മലയാളികളുടെ എക്കാലത്തെയും ഇഷ്ട താര ജോഡികളിലൊന്നാണ്. തരുൺ മൂർത്തിയുടെ പുതിയ മോഹൻലാൽ സിനിമയിലും താനാണ് നായിക എന്ന് ശോഭന ഒരു വിഡിയോയിലൂടെ പങ്കുവച്ചിരുന്നു, ഒപ്പം ഇത് മോഹൻലാലിനോടൊപ്പം ഉള്ള 56ാം സിനിമയാണെന്നും ശോഭന പറഞ്ഞു..മുമ്പ് പല വേദികളിലും മോഹൻലാലിന്റെ കൂടെ അൻപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് ശോഭന പറഞ്ഞതായി കണ്ടിട്ടുണ്ട്. മോഹൻലാൽ അത് ശരി വയ്ക്കുന്നതായും കണ്ടിട്ടുണ്ട്.

സത്യത്തിൽ ലാലും ശോഭനയും 55 സിനിമകളിൽ അഭിനയിച്ചിട്ടുണ്ടോ? ഇല്ല എന്നതാണ് യാഥാർഥ്യം .55 സിനിമകൾ പോയിട്ട് 30-40 സിനിമകളിൽ പോലും അവർ ഒരുമിച്ച് അഭിനയിച്ചിട്ടില്ല. വളരെ തെറ്റായിട്ടുള്ള ഒരു കണക്കാണിത്. ഇവർ ഒരുമിച്ച് 25 സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്.1985 ൽ റിലീസായ കെ.എസ്. സേതുമാധവന്റെ ‘അവിടുത്തെ പോലെ ഇവിടെയും’ എന്ന സിനിമ മുതൽ 2009 ൽ റിലീസായ സാഗർ ഏലിയാസ് ജാക്കി വരെ 25 സിനിമകൾ മാത്രം.

1985

1.അവിടത്തെ പോലെ ഇവിടെയും

2.അനുബന്ധം

3.രംഗം

4.അഴിയാത്ത ബന്ധങ്ങൾ

5.വസന്തസേന

1986

6. ടി.പി.ബാലഗോപാലൻ.എം.എ

7.അഭയം തേടി

8.ഇനിയും കുരുക്ഷേത്രം

9.കുഞ്ഞാറ്റക്കിളികൾ

10.പടയണി

11.എന്റെ എന്റേത് മാത്രം

1987

12.നാടോടിക്കാറ്റ്

1988

13.ആര്യൻ

14.വെള്ളാനകളുടെ നാട്

1991

15.വാസ്തുഹാര

16.ഉള്ളടക്കം

1993

17.മായാമയൂരം

18.മണിച്ചിത്രത്താഴ്

1994

19.പവിത്രം

20.തേന്മാവിൻ കൊമ്പത്ത്

21.പക്ഷേ

22.മിന്നാരം

2000

23.ശ്രദ്ധ

2004

24.മാമ്പഴക്കാലം

2009

25.സാഗർ ഏലിയാസ് ജാക്കി

മേൽപ്പറഞ്ഞവയാണ് എന്റെ അറിവിൽ മോഹൻലാലും ശോഭനയും ഒരുമിച്ച് അഭിനയിച്ച സിനിമകൾ. 25 സിനിമകൾ മാത്രം ചെയ്തിട്ട് ശോഭനയ്ക്ക് എവിടെ നിന്നാണ് ഈ 55 സിനിമകളുടെ കണക്ക് കിട്ടുന്നതെന്ന് മനസിലാകുന്നില്ല. ഈ പറഞ്ഞ ഫിലിം ലിസ്റ്റിൽ തെറ്റുകൾ/തിരുത്തലുകൾ ഉണ്ടേൽ കമന്റ് ചെയ്യൂ.’’

2009ല്‍ റിലീസ് ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യില്‍ ആയിരുന്നു ഒടുവില്‍ മോഹൻലാലും ശോഭനയും ഒന്നിച്ച് അഭിനയിച്ചത്. എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായല്ല ശോഭന എത്തിയത്. നായികയായി അവസാനം അഭിനയിച്ചത് 2004-ൽ പുറത്തിറങ്ങിയ മാമ്പഴക്കാലം എന്ന ചിത്രത്തിലായിരുന്നു.

English Summary:

Mohanlal & Shobana to share screen after 20 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com