ADVERTISEMENT

‘ആവേശം’ സിനിമയിൽ ‘രങ്കൻ ചേട്ടന്റെ റീല്‍സ്’ വിഡിയോ കണ്ട് തലകുത്തി മറിഞ്ഞ് ചിരിച്ചവരുണ്ട്. ഇപ്പോഴിതാ ഈ രംഗത്തിന്റെ പിന്നാമ്പുറ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഷോട്ട് പൂർത്തിയാക്കിയ ഫഹദിനെ കയ്യടികളോടെയാണ് സെറ്റ് വരവേറ്റത്. ചിരി നിർത്താനാകാതെ തന്റെ പെർഫോമൻസ് കാണാൻ മോണിറ്ററിനരികിലെത്തുന്ന ഫഹദിനെയും വിഡിയോയിൽ കാണാം.

പുതിയതായി ഇറങ്ങിയ ടീസറിലും ഇതേ റീല്‍സ് രംഗമാണ് ഉൾപ്പെടുത്തിയിരുന്നത്. രങ്കൻ ചേട്ടന്റെ കഴിവുകൾ സംയോജിപ്പിച്ച ഒരു ‘ടാലന്റ്’ ടീസർ എന്നായിരുന്നു വിഡിയോയുടെ ടൈറ്റിൽ. രങ്കൻ ചേട്ടൻ റീൽസ് ചെയ്യുന്നതും ഗാനം ആലപിക്കുന്നതുമൊക്കെ ടീസറിൽ കാണാം. ഫഹദിന്റെ ആദ്യ സിനിമയായ കൈ എത്തും ദൂരത്തിലെ ‘പൂവെ ഒരു മഴമുത്തം’ എന്ന ഗാനമാണ് ഫഹദ് ടീസറിൽ ആലപിക്കുന്നത്.

ഫഹദ് ഫാസിലിനെ പുനരവതരിപ്പിക്കുന്നുവെന്ന വിശേഷണവുമായി എത്തിയ ചിത്രത്തില്‍ അതിനെ അന്വര്‍ഥമാക്കുന്ന വേറിട്ട കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ആക്‌ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ രങ്ക എന്ന ഗ്യാങ്സ്റ്ററാണ് ഫഹദിന്‍റെ കഥാപാത്രം. ഒറ്റബുദ്ധിയും തമാശക്കാരനുമായ രങ്കയായി ഫഹദിന്റെ ഒറ്റയാൾ പ്രകടനമാണ് സിനിമയുടെ കരുത്ത്.

രോമാഞ്ചം എന്ന സിനിമയ്ക്കു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത സിനിമ ബെംഗളൂരിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സുഷിൻ ശ്യാമിന്റെ സംഗീതവും സമീർ താഹിറിന്റെ ഛായാഗ്രഹണവും സിനിമയുടെ മുതൽക്കൂട്ടാണ്.

English Summary:

Aavesham Movie Behind The Scene Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com