ADVERTISEMENT

തിരക്കഥാകൃത്ത് നിഷാദ് കോയയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി യുവനടൻ പ്രവീൺ ടി.ജെ. സിനിമയിൽ അഭിനയിപ്പിക്കാമെന്ന ഉറപ്പു നൽകി പ്രതിഫലം തരാതെ പറ്റിച്ചുവെന്നാണ് പ്രവീണ്‍ പറയുന്നത്. തന്റെ ജീവിതത്തിൽ ‌ഇത്രയും കൗശലക്കാരനും കള്ളനും ആയിട്ടുള്ള വ്യക്തിയെ താൻ കണ്ടിട്ടില്ലെന്നും പ്രവീൺ പറയുന്നു.

‘‘അടുത്ത ദിവസം ഷൂട്ട്‌ തുടങ്ങുന്ന ഒരു സിനിമയുണ്ട് അതിന്റെ അനുഭവം പങ്കുവയ്ക്കുന്നു. ഇപ്പോ ആൾക്കാരുടെ സിംപതി പിടിച്ച് വൈറൽ ആയ ഒരു വ്യക്തിയാണ് മെയിൻ കഥാപാത്രം, പേര് നിഷാദ് കോയ. പിന്നെ ‘എന്റെ വാല്യൂ’ എന്താന്ന്  ചോദിച്ച പുതിയ ഒരു നിർമാതാവും എന്തോ റഫീഖ് എന്ന് എങ്ങാണ്ട് ആണ് പേര്. 2 പേരും കൂടെ കളിക്കുന്നത് ഒരു പ്രൊഡക്‌ഷൻ കൺട്രോളറെ വച്ചോണ്ട്. സംഭവം ഞാൻ വെറും പൊട്ടൻ ആണ്, അത്രേം വിവരം ഒന്നൂല്ല... അത് സമ്മതിക്കുന്നു, അതോണ്ട് ഞാൻ ഇത്രേം എങ്കിലും ചെയ്തില്ലേൽ എങ്ങനാ ശരിയാകുക. കാരണം എന്നെ നിങ്ങൾ ആണ് വിളിച്ചത് അല്ലാണ്ട് ഞാൻ വലിഞ്ഞു കേറി വന്നതല്ല. പിന്നെ ഇട്ടു വലിപ്പിച്ച് വലിപ്പിച്ച് അവസാനം മേൽ പറഞ്ഞ മെയിൻ കഥാപാത്രത്തിനോട് കെഞ്ചി വരെ പറഞ്ഞു ‘‘ചേട്ടാ അറ്റ്ലീസ്റ്റ് വാടക അടക്കാൻ ഉള്ള പൈസ എങ്കിലും തരാൻ’’... (വിളിച്ചതിന്റെ പിറ്റേന്ന് മുതൽ ഇപ്പോ തരും, അത് എല്ലാം സെറ്റ് ആണ്, ഇന്ന് വൈകിട്ട്...,നാളെ ഉച്ചയ്ക്ക്.....,എന്ന നാടകം) അതിന്റെ ഇടയിൽ യാതൊരു ബന്ധുമില്ലാത്ത ആളുടെ പേരും പറഞ്ഞു എന്നെ പുറത്താക്കുന്നു. അടുത്ത ദിവസം പിന്നേം വിളിക്കുന്നു. വെറും മണ്ടനായ ഞാൻ പിന്നേം കേറി തല വച്ചു കൊടുക്കുന്നു... അതൊക്കെ കഴിഞ്ഞു ഇന്നലെ ഞാൻ പിന്നേം പുറത്താക്കപ്പെടുന്നു

മിസ്റ്റർ റൈറ്റർ താങ്കൾ ലാസ്റ്റ് ഇന്റർവ്യൂവിൽ കിടന്ന് പറഞ്ഞ ഒരു കാര്യമല്ലേ കഷ്ടപ്പാടിന്റെയും യാതനയുടെയും ഒക്കെ വച്ച് കാച്ചിയ മറ്റേ ഡയലോഗ്. അത് ഓക്കേ, ഒന്ന് കണ്ണാടി നോക്കി പറയട്ടോ, ഇതു താൻ തന്നെ 2 തവണ എനിക്ക് ഉറപ്പ് തന്നിട്ട് അത് പാലിക്കാതെ എന്നെ പറ്റിച്ചതുകൊണ്ടു മാത്രം ആണുട്ടോ, വേറെ ഒന്നും കൊണ്ടും അല്ല. താങ്കൾ ഒരു മണിക്കൂർ കഴിഞ്ഞ് വിളിക്കുന്നതും കാത്തു ഞാൻ ഇവിടെ നിൽക്കുന്നുണ്ട്. വരുമ്പോൾ ഒരു മിസ്ഡ് കോൾ എങ്കിലും വിടണം. പിന്നെ ഇതുവരെ ഉള്ള ജീവിതത്തിൽ വച്ച് ഇത്രയും കൗശലക്കാരനും കള്ളനും ആയിട്ടുള്ള വ്യക്തിയെ ഞാൻ കണ്ടിട്ടില്ല, അതിന് അവസരം ഉണ്ടാക്കി തന്നതിൽ ഒരു സന്തോഷം. പിന്നെ എന്റെ വാല്യു ചോയിച്ച ചെട്ട(റ്റ)യോട്, ആദ്യ പടം കമ്മട്ടിപ്പാടം, മരുഭൂമിയിലെ ആന, ദിവാൻജിമൂല, തമ്പുരാൻ എഴുന്നള്ളി, ഇൻസൈഡ് മൈ ഹെഡ്, പോച്ചർ, അഞ്ചക്കള്ളകൊക്കാൻ തത്കാലം എനിക്ക് ഇത്രേം വാല്യു മതി. നീ തരാൻ നിൽക്കണ്ട. അപ്പൊ എല്ലാ വിധ ആശംസകളും പ്രാർഥനയും ഉണ്ടാവും. നല്ലൊരു സിനിമ ആകട്ടെ.  പിന്നെ ഈ സിനിമയിൽ ഭാഗമാവാൻ പോകുന്ന വാല്യൂ ഇല്ലാത്ത ബാക്കി അഭിനേതാക്കൾ അവസാനം കിട്ടും എന്ന് വിചാരിച്ചു ആത്മാർഥതയുടെ നിറകുടം ആകണ്ട അനുഭവിക്കും.’’–പ്രവീണിന്റെ വാക്കുകൾ.

നിവിൻ പോളി ചിത്രമായ ‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥ തന്റെ കഥയുടെ കോപ്പിയാണെന്ന് ആരോപിച്ച് നിഷാദ് കോയ രംഗത്തുവന്നിരുന്നു. സംവിധാകയനായ ഡിജോ ആന്റണി തന്നെ പറ്റിച്ച് കഥ കൈക്കലാക്കിയെന്നായിരുന്നു നിഷാദിന്റെ ആരോപണം. ആരോപണം വലിയ വിവാദമായി മാറുന്നതിനിടെയാണ്  നിഷാദിനെതിരെ ആരോപണവുമായി പ്രവീൺ എത്തുന്നത്. അടുത്തിടെയിറങ്ങിയ അഞ്ചക്കള്ളക്കോക്കാൻ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത പ്രവീൺ കയ്യടി നേടിയിരുന്നു. 

English Summary:

Actor Praveen TJ against Nishad Koya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com