ADVERTISEMENT

ഗന്ധർവഗായകൻ കെ.ജെ. യേശുദാസിനെ അമേരിക്കയിലെ വസതിയിലെത്തി സന്ദർശിച്ച് ഗായിക കെ.എസ്.ചിത്ര. സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്കു മുൻപാണ് ചിത്ര അമേരിക്കയിലെത്തിയത്. ഒന്നരമാസത്തോളം ഗായിക അമേരിക്കയിലുണ്ടാകും. ഇതിനിടെയാണ് യേശുദാസിന്റെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. 

ഇതിഹാസഗായകർ ഒരുമിച്ചുള്ള ചിത്രം ഗായകൻ കെ.കെ.നിഷാദ് ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘അളവില്ലാത്ത വിധം അനുഗ്രഹീതനാണു ഞാൻ. ഈ നിമിഷം എന്നിലൂടെ ഒഴുകുന്ന ശുദ്ധമായ സന്തോഷം അറിയിക്കാൻ വാക്കുകൾ പോരാ. ഈ നിമിഷത്തിനു പ്രപഞ്ചത്തോട് ഞാൻ എന്നും കടപ്പെട്ടിരിക്കും’, ചിത്രം പങ്കുവച്ചു നിഷാദ് കുറിച്ചു. 

യേശുദാസും ചിത്രയും നിഷാദും ഒരുമിച്ചുള്ള ചിത്രം ഇതിനകം ആരാധകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. ഇഷ്ടഗായകരെ ഒരേ ഫ്രെയിമിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. മുൻപ് ഗായകൻ എം.ജി.ശ്രീകുമാറും ഭാര്യ ലേഖയും അമേരിക്കയിൽ വച്ചു യേശുദാസിനെ സന്ദർശിച്ചതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. 

English Summary:

KS Chithra meets KJ Yesudas at America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com