ADVERTISEMENT

ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത അഞ്ചക്കള്ളകോക്കാനിലെ 'മാനേ മരുതകമേ' എന്ന നാടൻ പാട്ടിന്റെ വിഡിയോ പുറത്തു വിട്ട് അണിയറപ്രവർത്തകർ. സിനിമയിൽ വികാരനിർഭരമായ രംഗത്തു വരുന്ന ഗാനം ആലപിച്ചിരിക്കുന്നത് പരമ്പരാഗത നാടൻപാട്ടു കലാകാരന്മാരാണ്. ‌മണികണ്ഠൻ ആചാരിയാണ് ഗാനരംഗത്ത് പ്രത്യേക്ഷപ്പെടുന്നത്. 

തൃശൂരിലുള്ള പൊറാട്ട് നാടകങ്ങളിൽ ഉപയോഗിക്കുന്ന സംഗീതം സിനിമയിൽ ഉൾച്ചേർക്കുകയായിരുന്നുവെന്ന് സംഗീതസംവിധായകൻ മണികണ്ഠൻ അയ്യപ്പ മനോരമ ഓൺലൈന് അനുവദിച്ച അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. മുതിർന്ന നാടൻപാട്ടു കലാകാരനായ ചന്ദ്രൻ ആണ് സിനിമയ്ക്കു വേണ്ടി 'മാനേ മരുതകമേ' ആലപിച്ചിരിക്കുന്നത്. ചന്ദ്രനൊപ്പം കൊച്ചുബാലൻ, ഉഷ, വിശാലം, സുധ. സുനിത, ഇന്ദിര, മണികണ്ഠൻ അയ്യപ്പ എന്നിവരും ഈ ഗാനത്തിന് ശബ്ദം നൽകിയിട്ടുണ്ട്. തടത്തിൽ അപ്പു ആശാൻ, നന്ദകുമാർ കഴിമ്പ്രം എന്നിവർ ചേർന്നാണ് വരികളൊരുക്കിയത്. 

ഈ സിനിമയ്ക്കു വേണ്ടി മണികണ്ഠൻ ഒരുക്കിയ തുമ്പി പാട്ട് വൈറലായിരുന്നു. ചിത്രത്തിലെ ഗില്ലാപ്പികളുടെ സംഘട്ടനവും അതിനു പശ്ചാത്തലമായി വരുന്ന തുമ്പി പാട്ടും നൽകിയ ഫീൽ അതിഗംഭീരമായിരുന്നുവെന്നാണ് പ്രേക്ഷകരുടെ കമന്റ്. 

ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംഗീത സംവിധായകനായ മണികണ്ഠന്റെ പതിനൊന്നാമത്തെ ചിത്രമാണ് അഞ്ചക്കൊള്ളകോക്കാൻ. കുമാരി, സംസ്ഥാന പുരസ്കാരം നേടിയ പല്ലൊട്ടി 90സ് കിഡ്സ്, ഗാംബ്ലർ തുടങ്ങിയവയാണ് മണികണ്ഠന്റെ മറ്റു ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ. 

English Summary:

Maane Maruthakame song from the movie Anchakkallakokkan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com