കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു സഹായം തേടുന്നു
Mail This Article
ഡല്‍ഹി∙ ഡല്‍ഹി സാകേതില്‍ താമസിക്കുന്ന പാലക്കാട് ചെര്‍പുളശേരി സ്വദേശി യു.എസ്. സുനില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു സഹായം തേടുന്നു. ഗുരുതര കരള്‍ രോഗത്തെ തുടര്‍ന്നു ജൂണ്‍ 12 മുതല്‍ സുനില്‍ സാകേതിലെ പിഎസ്ആര്‍ഐ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതുവരെ 6 ലക്ഷം രൂപയോളം ചികിത്സയ്ക്കു ചെലവായി. ജീവന്‍ രക്ഷിക്കാനുള്ള ഏക മാര്‍ഗം കരള്‍ മാറ്റി വയ്ക്കുക എന്നതു മാത്രമാണ്. സുനിലിനു കരള്‍ പകുത്തു നല്‍കാന്‍ ഭാര്യ തയാറാണ്.
എന്നാല്‍, ഏകദേശം 40 ലക്ഷം രൂപയോളം വരുന്ന ശസ്ത്രക്രിയ ചെലവും തുടര്‍ ചികിത്സയും ഇവര്‍ക്കു താങ്ങാനാവില്ല. ഒന്‍പതും രണ്ടും വയസുള്ള രണ്ടു മക്കളാണ് ഇവര്‍ക്കുള്ളത്. സുനിലിനെയും കുടുംബത്തെയും സഹായിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്, ബാബു പണിക്കര്‍, എ.എന്‍. ദാമോദരന്‍ എന്നിവര്‍ രക്ഷാധികാരികളായി സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. വിവിധ മലയാളി സംഘടനകളും സഹായ സമിതിയുടെ ഭാഗമാണ്.
സഹായം സ്വീകരിക്കുന്നതിനായി സുനിലിന്റെ സഹോദരന്‍ യു.എസ്. സുരേഷിന്റെ പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ടും തുറന്നിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയ ആവശ്യമായതിനാല്‍ ജൂലൈ 5നു മുന്‍പായി സഹായങ്ങള്‍ ലഭ്യമാക്കണമെന്നു സമിതി അഭ്യര്‍ഥിച്ചു. വിശദ വിവരങ്ങള്‍ക്കായി 9650894717 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
സഹായം നല്‍കാന്‍
യു.എസ് സുരേഷ്
സൗത്ത് ഇന്ത്യന്‍ ബാങ്ക്
ചിത്തരഞ്ജന്‍ പാര്‍ക്ക്, ന്യൂഡല്‍ഹി
അക്കൗണ്ട് നമ്പര്‍ : 0358053000011239
ഐഎഫ്‌സി : SIBL0000358