ADVERTISEMENT

നെടുങ്കണ്ടം∙ ഇരുവൃക്കകളും തകരാറിലായതോടെ ചികിത്സയ്ക്കും നിത്യച്ചെലവുകൾക്കും വഴികണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഒരു കുടുംബം. പാമ്പാടുംപാറ പത്തിനിപ്പാറ സ്വദേശി ചിറ്റക്കാട്ട് ഉദയൻ (49) ആണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. വൃക്ക മാറ്റിവയ്ക്കൽ മാത്രമാണ് ഉദയനെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാനുള്ള ഏക പോംവഴി. 

ചികിത്സാ ചെലവിനായി 10 ലക്ഷം രൂപ വേണ്ടി വരും. 25 വർഷം കട്ടപ്പന ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് പ്രൈവറ്റ് ബസിലെ ക്ലീനറായി ജോയി ചെയ്തു വരികയായിരുന്നു ഉദയൻ. രോഗം സ്ഥിരീകരിച്ചതോടെ ജോലി ചെയ്യാൻ സാധിക്കാതെ വന്നു. ഭാര്യയും 11 വയസ്സുള്ള മകളും അടങ്ങുന്ന കുടുംബത്തിന് 3 സെന്റ് സ്ഥലവും ഒരു കൊച്ചുകൂരയുമാണ് ആകെയുള്ളത്. ആഴ്ചയിൽ 2 ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. സഹായത്തിന് ആളു കൂടെ വേണമെന്നതിനാൽ ഭാര്യയ്ക്ക് ജോലിക്കു പോകാനും സാധിക്കുന്നില്ല. ഇപ്പോൾ നാട്ടുകാരായ കുറെ നല്ല ആളുകളുടെ സഹായത്തോടെയാണ് കുടുംബം മുന്നോട്ടു പോകുന്നത്.

ഉദയനെ സഹായിക്കുന്നതിനായി ചികിത്സാ സഹായ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ചെയർമാൻ, കൺവീനർ, ഉദയന്റെ സഹോദരൻ സന്തോഷ് ചിറ്റക്കാട്ട് എന്നിവരുടെ പേരിൽ നെടുങ്കണ്ടം ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

∙ A/C No: 10180100292422
∙ IFSC: FDRL0001018
∙ Gpay: 9947484055

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com